സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കൊറോണ മഹാവിപത്തോ ? ശിക്ഷയോ ?

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മഹാവിപത്തോ ? ശിക്ഷയോ ?

മാനവരാശി ഒട്ടും പ്രതീക്ഷിക്കാതെ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാവിപത്താണ് കൊറോണ അഥവ കോവിഡ് 19 എന്ന വൈറസ് . ആധുനികതയുടെ വക്കിൽ ജീവിക്കുന്ന നമുക്കൊന്നും ആശങ്കയില്ല മറിച്ച് നമ്മുടെ സുഖസൗകര്യങ്ങളും ആർഭാടവും വർദ്ധിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. ആ നെട്ടോ ട്ടങ്ങൾക്ക് ഒ ടുവിൽ നമ്മെ തന്നെ ഒന്നു ശ്രദ്ധിക്കാനും നമ്മുടെ ചുറ്റുമുള്ളവരെ ശ്രദ്ധിക്കാ നും സമയമില്ല. നാം നമ്മുടെ മൊബൈൽ ഫോണുകൾക്കുള്ളിലും മറ്റും സ്വയം ചുരുങ്ങി പോകുകയാണ്.

      പക്ഷേ  ഇന്നോ ചൈനയിൽ നിന്നു തുടങ്ങി അൻ്റാർട്ടിക്ക ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലും ജീവൻ കൊയ്തെടുക്കുന്ന കൊറോണ എന്ന വാൾ പടർന്നിരിക്കു കയാണ്. എന്തിനേറെ മാനവരാശിക്ക് സ്വയം ഓർക്കാൻ ദൈവത്തിൻ്റെ ശിക്ഷയും.  അതുകൊണ്ടാവാം മരുന്നോ പ്രതിരോധത്തിനായി ഒന്നും  കണ്ടു പിടിക്കാത്തത്. ഇന്ന് വീടിനുള്ളിൽ  നാലു  ചുമരുകൾക്കുള്ളിൽ ഇരിക്കുകയാണ് നാം ഓരോരുത്തരും. പരീക്ഷയില്ല, ജോലിയില്ല, പാർക്കുകൾ ഇല്ല , ബീച്ചില്ല എന്തിനേറെ പറയാൻ സിനിമ തീയറ്ററുകൾ പോലുമില്ല . നാം പ്രതീക്ഷിച്ച ജീവിതം ആണോ ഇത്?
        നമ്മളിൽ ആരെങ്കിലും  ഒരിക്കലെങ്കിലും വിചാരിച്ചു കാണുമോ  ഇങ്ങനെയൊക്കെ  സ്കൂളുകളും പൂട്ടി പരീക്ഷ ഒക്കെ മാറ്റി വെച്ച് വീട്ടിൽ ഇരിക്കുമെന്ന്,  പക്ഷേ അങ്ങനെ സംഭവിച്ചപ്പോൾ തികഞ്ഞ മൂകത .
        ഇന്ന് ഈ വൈറസിനെ പ്രതിരോധിക്കാൻ പല വഴികളുണ്ട്. പലതും നമുക്ക് മൊബൈൽഫോണിലൂടെ പ്രചാരാമായിട്ടുണ്ട്. ഒരു  നാണയത്തിന് രണ്ട് വശം  ഉള്ളതുപോലെ ഈ പ്രചാരത്തിലെത്തുന്നതെല്ലാം  വിശ്വസിക്കാതെ ഇരിക്കുക. അതോടൊപ്പം അതിപ്രധാനമാണ് ശുചിത്വം_ സ്വയം ശുചിത്വം. സാധനങ്ങളെല്ലാം വൃത്തിയായി സൂക്ഷിക്കുക ഇടയ്ക്കിടയ്ക്ക് സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക. പുറത്തു പോകുന്നവർ സാനിറ്ററി സർ ഉപയോഗിക്കുക. വിദേശത്തു  നിന്നും മറ്റും വരുന്നവർ ക്വാറ്റന്റീനിൽ കഴിയുക. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക ഈ വൈറസിനെ തുരത്താൻ ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്.
  1. stay homeJ
  2. stay safe
  3. stay healthy
sona sony
9 C1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം