സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കൊറോണ കാലത്തെ ആദ്യ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ ആദ്യ മഴ ആശ്വാസത്തിന്റെ മഴ

കരിമ്പടംപോലെ കറുത്ത മേഘങ്ങൾ,ആഞ്ഞു വീശുന്ന കാറ്റിൽ ആറാടുന്ന ഇലകൾ,താഴെ വിഴാൻ കൊതിക്കുന്ന മാമ്പഴക്കു ലകൾ,സ ങ്കടം നിറയുമ്പോൾ നാം അതു സഹിക്കാവയ്യാതെ പൊട്ടിക്ക രയും."ഈ പ്രശ്നങ്ങളും അസുഖങ്ങളും ഒക്കെ കണ്ടു നമ്മുടെ ഭൂമിയും പൊട്ടിക്ക രയാൻ ഒരുങ്ങിയതവും അല്ലേ അമ്മേ?" ഈ ചോദ്യംകേട്ട് അമ്മയുടെ ഉള്ള് മെല്ലെ ചിരിച്ചു, എന്നിട്ട് പറഞ്ഞു,"അതെ അങ്ങനെ തന്നെയാ മോളെ നമ്മുടേത് പോലെ ഭൂമിക്കുംസങ്കടം കാണും."ഈ ഉത്തരത്തിനപ്പുറം അവൾ ഒന്നുകൂടി പ്രതീക്ഷിച്ചു; അച്ഛന്റെ വരവ് എന്നാകുമെന്ന ഉത്തരം.

                   ദുബായിലായിരുന്നു                       ചക്കിയുടെ അച്ഛൻ ജോലി                  ചെയ്തിരുന്നത്. അവധിക്കാലത്താണ് അച്ഛൻ നാട്ടിൽ വരാറ്.അപ്പോഴാണ് ചക്കിക്കു ഏറ്റവും സന്തോഷംനിറഞ്ഞ ദിനങ്ങൾ. ചക്കിയുടെ പിറന്നാൾ അവധികാലത്താണ്. അതുകൊണ്ട് അച്ഛൻ വരുമ്പോൾ ചക്കിക്കായി ഒരു പെട്ടി സമ്മാനങ്ങൾ,മിഠായികൾ ഒക്കെ കൊണ്ടുവരുമായിരുന്നു.എല്ലാ പിറന്നാളുംഅങ്ങനെയാണ്. എന്നും സ്കൂളിൽ നിന്ന് ഓടി വന്നാൽ അവൾ ആദ്യം ചോദിക്കുക അച്ഛനെ വിളിക്കു ന്നില്ലേ എന്നാണ്, കാരണം അമ്മയെക്കാൾ അധികംസ്കൂൾ വിശേഷങ്ങൾ അച്ഛനോട് പറയാനാണ് അവൾക്കിഷ്ടം.
                   ചക്കിക്ക് ഈ വരാൻ പോകുന്നത് അഞ്ചാം പിറന്നാളാണ്. ഈ പിറന്നാൾ അവൾക്കു വളരെ പ്രിയപ്പെട്ടതാണ്. നാലാം പിറന്നാളിന് അവൾ സ്കൂൾ അടച്ചപ്പോഴെ അച്ഛനെ കാത്തിരിന്നു. പക്ഷെ ജോലിത്തി രക്ക് കാരണം അച്ഛൻ അന്ന് വന്നില്ല. അമ്മ ആ കാര്യം ചക്കിയോട് പറഞ്ഞപ്പോൾ അവൾ ഒരുപാടു കരഞ്ഞു ആഹാരവും കഴിച്ചില്ല. അപ്പോൾ അമ്മ പറഞ്ഞു ഈ അവധിക്ക് വന്നില്ലെങ്കിൽ എന്താ അടുത്തവർഷം അച്ഛൻ ഇരട്ടിസമ്മാനങ്ങളുമായി വരും.

അപ്പോൾ അവൾ ചെറു പുഞ്ചിരിയോടെ അമ്മ കൊണ്ടുവന്ന ബിസ്ക്കറ്റുകൾ കഴിച്ചു.

            ഈ അഞ്ചാം പിറന്നാളിന് അവൾ ഒട്ടും    പ്രതീക്ഷിക്കാതെയാണ് അതു സംഭവിച്ചത്. കൊറോണ വൈറസ് കാരണം സ്കൂൾ നേരത്തെ അടച്ചു. അവൾ അന്ന് സന്തോഷംകൊണ്ട് തുള്ളിച്ചാടി എന്നിട്ട് അമ്മയോട് പറഞ്ഞു,"അമ്മേ ഇപ്രാവശ്യം അച്ഛൻ എനിക്ക് ഒരുപാടു സമ്മാനങ്ങളുംകൊണ്ടുവരും എനിക്ക് അച്ഛനെയും കാണാൻ പറ്റും അല്ലെ?"അപ്പോ ൾ അമ്മ പറഞ്ഞു "അതേ", പക്ഷെ കുറേ നാളുകൾ കഴിഞ്ഞിട്ടും അച്ഛനെ കാണാതായത്തോടെ ചക്കി അമ്മയോട് ചോദിച്ചു "അമ്മേ, അച്ഛൻ എപ്പോൾ വരും?"അപ്പോൾ അമ്മ അവളെ പതുക്കെ വിളിച്ചടുത്തിരുത്തി എന്നിട്ട് പറഞ്ഞു "മോളേ,അച്ഛൻ വരാൻ കുറേ നാളുകൾ കഴിയും പക്ഷേ  മോളുടെ പിറന്നാളിന് മുൻപേ എത്തും. ഈ വൈറസ് കാരണം അവിടെ ഭയങ്കര പ്രശ്നങ്ങളാണ്.അപ്പോൾ അവൾ അമ്മയോട് ഒന്നും ചോദിച്ചില്ല, പക്ഷേ  അവളുടെ ഉള്ളിൽ സംശയങ്ങൾ ഇരമ്പിക്കൊ ണ്ടിരുന്നു.

അപ്പോഴാണ് രാത്രി അവളത് ശ്രദ്ധിച്ചത്. അമ്മ മുത്തശ്ശിയോട് ഫോണിൽ എന്തോപറയുന്നു. അവൾ അമ്മ കാണാതെ കതകിന്റെ മറവിൽ നിന്ന് അത് കേൾക്കുകയായിരുന്നു. "അമ്മച്ചി, ഇച്ചായൻ പുറപ്പെട്ടു പക്ഷേ ഈ വൈറസിന്റെ പ്രശ്നം കാരണം ഐസോലേഷൻ വാർഡിനുള്ളിൽ നിരീക്ഷണത്തിൽ കഴിയണമെന്നാ പറയുന്നേ അവൾക്കു ഒന്നും മനസിലായില്ല. പക്ഷേ ഒരു കാര്യം മനസിലായി 14 ദിവസം കഴിഞ്ഞേ അച്ഛൻ വീട്ടിൽ വരൂ എന്ന്. അപ്പോഴാണ് ഈ വൈറസ് ഇത്ര വലിയ പ്രശ്നമാണെന്ന് അവൾ വിചാരിച്ചത്. ഇതായിരുന്നു ആ പെയ്യാൻ വിതുമ്പുന്ന മഴയ്ക്ക്മുന്പേ അവളുടെ ഓർമ്മകൾ പെട്ടന്ന് അഞ്ചാറു ഇടിവെട്ടി. അവൾ അമ്മയോട് ചേർന്ന് നിന്നു, ഒഴുക്കുപോലെ മഴ ചോർന്നിറങ്ങി. അവൾ അമ്മയോട് പറഞ്ഞു, "അമ്മേ ഈ പെരുമഴയോടെ കൊറോണയൊക്കെ തീരും അച്ഛൻ വീട്ടിലുംവരും ."കാത്തിരിപ്പിന്റെ പ്രതീക്ഷ. അപ്പോൾ അമ്മ മനസ്സിലോർത്തു, "ഈശ്വരാ, പ്രതിക്ഷയുടെ ഈ പൊ ൻ ത്തി രി എന്നും ഇവളുടെ മനസ്സിൽ കെടാതെയെരിയണെ... "


SONA SONI
IX C1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ