കവിത
പണപ്രതാപത്താൽ അവനൊരു
മായാലോകം തീർത്തപ്പോളവൻ
അറിഞ്ഞീല തന്നുടെ ഘാതകൻ
പിറവി പൂണ്ടുവെന്ന്.
മാനവനല്ല മതമാണ് മനുഷ്യനെന്ന്
പഠിപ്പിച്ചോരെല്ലാം പത്തായത്തിനുള്ളിൽ
ഒളിച്ചിടുന്നു. വേതനമില്ലാ വിളിച്ചോരൊക്കെ
ദേവനായ് പലയിടത്തും വാണിടുന്നു.
മായാലോകത്തിൽ നിന്നും മക്കളെല്ലാം
മാതിർമടിത്തട്ടിൽ പാഞ്ഞിടുന്നു.
കുടുംബത്തിന് നൈപുണ്യവും
കുലത്തിന് മേന്മയും അവനറിഞ്ഞു
കാലമേ കേൾക്കുക ഇതല്ലോ മാനവൻ.