ഓർമയിൽ നിറയുമെൻ വിദ്യാലയം
പച്ചയാം പടർപ്പും തെന്നലിനീണവും
ആർത്തുപാടി ഉല്ലസിക്കും കിടാങ്ങളും
അവർക്ക് അവലംബമേകും ഗുരുക്കളും
യാത്ര ചൊല്ലാതെ പിരിഞ്ഞു പോയ്
ഞാനെൻ കൂട്ടരെയും ഗുരുക്കളെയും
പടിവാതിൽ അടഞ്ഞു പോയൊരെൻ
വിദ്യാലയം കൊറോണ തൻ ഭീതിയിൽ
ഞാനും കാത്തിരിക്കയായ് തൻ തിരുമുറ്റത്തെത്തുവാൻ
സ്നേഹസമ്പന്നരാം ഗുരുക്കളെ
കാണുവാൻ നമിക്കുവാൻ
എൻ കൊച്ചു ക്‌ളാസ്സുകൾ എൻ ഉദ്യാനങ്ങൾ
എന്നെ ഞാനാക്കിയ ദേവാലയങ്ങൾ
സ്വപ്നങ്ങളൊക്കെ നിറവേറ്റിടാനായ്
ഈ മഹാമാരിയെ അകറ്റിടാം ഒരുമയോടെ
അക്ഷരം പെറുക്കി പറയും നാവുകൾ
അക്കങ്ങളോരോന്നും ഓർത്തിടുന്നു
കാണുവാനാശിക്കുന്നു ഞാൻ പലരെയും
അറിവാണ് ധനമെന്നു ഓതിയ ഗുരുക്കളെയും
അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക്
നയിക്കും തെളിവാർന്ന കിരണങ്ങ-
ളാണ് എൻ വിദ്യാലയമെന്ന്
ഓർക്കുന്നു വ്യഥയോടെ നിർനിമേഷം