സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ എന്നിലെ ശുചിത്വം

 എന്നിലെ ശുചിത്വം    

ഓ.... എൻ കേരളമേ അറിയുക,
ജനതയ്‌ക്ക്‌ വൃത്തി ഒഴിച്ചുകൂടാനാവില്ല.
വൃത്തിയില്ലാ മനുഷ്യന്
രോഗമൊഴിഞ്ഞൊരു, നേരമില്ലെന്നാണ് എന്റെ ചിന്ത.

വൃത്തിയില്ലായ്മയിൽ നിന്നെത്തുംരോഗങ്ങൾ
ദിനംപ്രതി ആശുപത്രികളിൽ കാണാം.
ദിനം തോറും ഇതൊക്കെ കാണുന്ന മനുഷ്യൻ,
എന്നിട്ടുമെന്തേ ശുചിത്വത്തെ അകറ്റിടുന്നു.

അന്ന് ഗാന്ധിജി മുതൽ തുടങ്ങി,
ഇന്ന് മോദി വരെയും യാചിക്കുന്നു.
വൃത്തിയെന്ന ശുചിത്വം പാലിക്കേണം
ഞാനെന്ന കവിയത് ചെവി കൊള്ളുന്നു.

          
                  

ആദിൽ മുഹമ്മദ്‌
IX Q സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത