സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ആരാണ് നീ ധരിണി?

Schoolwiki സംരംഭത്തിൽ നിന്ന്
ആരാണ് നീ ധരിണി?

ആരാണ് നീ ധരിണി
ജനനിയോ മൃത്യുഭൂതയോ?
താരട്ടായ് തഴുകിടുന്നു നീ
മരണപാർശ്വമായ്
പുൽകിടുന്നു നീ
അരുമസുന്ദരിയാം മോഹിനി
നിൻ മടിതട്ടിലെ തൃണമല്ലോ ഞാൻ
അലഞ്ഞിടുന്നിതേവം
ശാന്തമാം പടവുകൾ തേടി
പച്ചപടവുകൾ ചാലിച്ചെഴുതിയ
നിൻ മാറിടം പിളർന്നിടുന്നയ്യോ
പടുകൂറ്റൻ ഫ്ലാറ്റൂകളാലും ഫാക്ടറികളാലും ക്രൂരമാം കരങ്ങളാലും

പതിയെ പതിയെ മരണമെന്ന
സാഗരത്തിലേക്ക് നീ മുങ്ങിതാണിടുന്നു,
 അംഗനയാം നിനക്ക് നിൻ തനയൻ താൻ മരണ കവാടം ഒരുക്കി

 ജനനിയാം നിൻ ഭാവവും രൂപവും മാറി, സംഹാര ദൂതയായി
 താണ്ഡവമാടിടുന്നു നീ
 സ്വരക്ത സുതരോട് താൻ

 മാരികാറ്റും തിരയിളക്കവും അലയടി ചാടിയ ഓഖിയായ്,
 പെരുമ്പറ കൊട്ടി മനുഷ്യനെ കാർന്നുതിന്ന പ്രളയമായി,
 വൈറസ് പോൽ നിപയായി, ഒടുവിൽ പ്രളയക്കെടുതിപോൽ മാനവരെ ഒന്നടങ്കം ഉന്മൂലനം ചെയ്യുന്ന കൊറോണയായി
 ജനനി, ഇതു തവ താണ്ഡവമോ?
 മാനവ ക്രൂരതക്കുള്ള മറുപടിയോ?
 ഇനിയും ഇത് തുടരുമോ?
 അതോ ശാന്തനായി നിൻ മടിത്തട്ടിൽ തലചായ്ക്കാൻ കഴിയുമോ????

അഭിരാമി ആർ എസ്
XII K സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത