സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ അഭിമാനം: കേരളം ലോക ശ്രദ്ധയിൽ ....
അഭിമാനം: കേരളം ലോക ശ്രദ്ധയിൽ ....
കൊറോണ എന്ന മഹാവ്യാധിക്കു മുമ്പിൽ ഭയക്കാതെ പ്രതിരോധം കെങ്കേമമാക്കിയ കേരളത്തെ പ്രകീർത്തിച്ച് ദേശീയ മാധ്യമങ്ങൾ. സ്ഥാനത്തും അസ്ഥാനത്തും കേരളത്തെ നിശിതമായി വിമർശിക്കുന്ന ചില ഉത്തരേന്ത്യൻ ചാനലുകളടക്കം കോവിഡിനെ പിടിച്ചുകെട്ടാൻ കേരളം സ്വീകരിച്ച രീതികളെയും കർശന നിലപാടുകളെയും പ്രശംസിക്കുകയാണ്. വർഷങ്ങളായി മാറിമാറി ഭരിച്ച സർക്കാറുകൾ ആരോഗ്യ മേഖലക്ക് നൽകിയ പ്രധാന്യമാണ് ഈ മഹാമാരിയെ നിയന്ത്രിച്ചു നിർത്താൻ കേരളത്തിന് തുണയായതെന്ന് ‘ടൈംസ്നൗ’ നിരീക്ഷിക്കുന്നു. ഓരോ മൂന്നു ഗ്രാമങ്ങൾക്കും ഒരു പ്രാഥമിക ആശുപത്രിയുണ്ട് കേരളത്തിൽ. കൃത്യമായ പരിേശാധനകളും രോഗികളുടെ സമ്പർക്ക വഴികൾ കർശനമായി നിരീക്ഷിച്ചുള്ള ഐസൊലേഷൻ നടപടികളുമടക്കം കോവിഡ് പ്രതിരോധത്തിൽ തുണയായി. കൊറോണ വൈറസ് ബാധ ഇന്ത്യയിൽ സ്ഥിരീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ചൈനയിൽനിന്ന് വന്ന മൂന്നു വിദ്യാർഥികൾക്ക് ജനുവരിയിൽ രോഗം ബാധിച്ചത് സ്ഥിരീകരിച്ചതിനു പിന്നാലെ, 2018ൽ നിപ വൈറസിനെ പ്രതിരോധിച്ചതുപോലെ സംസ്ഥാന അധികൃതർ തന്ത്രപരമായ തീരുമാനങ്ങൾ എടുത്ത് നടപ്പാക്കിയതിെൻറ ഫലമാണ് ഇപ്പോഴത്തെ അനുകൂല സൂചനകളുമെന്നും ചാനൽ നിരീക്ഷിക്കുന്നു. ഇന്ത്യയിൽ രോഗികളുടെ എണ്ണം കുതിച്ചുകയറുേമ്പാൾ കേരളത്തിൽ കുറഞ്ഞുവരുന്നത് ആശാവഹമാണെന്ന് ’ഇന്ത്യ ടുഡേ’ പറയുന്നു. കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളവരേക്കാൾ കൂടുതൽ പേർ കേരളത്തിൽ രോഗം ഭേദമായെന്നത് ശുഭസൂചനയാണ്. ചൊവ്വാഴ്ച ചികിത്സയിലുള്ള രോഗികളുടെ എണ്ണം 173 ആണന്നിരിക്കേ, രോഗം ഭേദമായവർ 211 ആണ്. രാജ്യത്ത് ആദ്യം രോഗം സ്ഥിരീകരിച്ച സംസ്ഥാനമായിട്ടും മൂന്നു മരണം മാത്രമേ ഇതുവരെ കേരളത്തിലുണ്ടായിട്ടുള്ളൂവെന്നും ചാനൽ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ രംഗം ഏറെ മികച്ചതാണെന്നതു മാത്രമല്ല, മിടുക്കരായ ഡോക്ടർമാരും നഴ്സുമാരും കേരളത്തിെൻറ കോവിഡ് പ്രതിരോധത്തിന് കരുത്തു പകരുന്നെുവെന്ന് ‘ന്യൂസ് 18’ വിലയിരുത്തുന്നു. അടിമുടി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ആരോഗ്യ മേഖലയാണ് കേരളത്തിെൻറ ചെറുത്തുനിൽപിന് ഊർജമേകുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി 200 പേർക്ക് ഒരു ഡോക്ടർ എന്ന തോതിലാണ് കേരളത്തിലെ ആരോഗ്യമേഖല. ദേശീയ ശരാശരി 2000 ആയിരിക്കുേമ്പാഴാണിത്. ആശുപത്രികളിലെ കിടക്കകളുടെ എണ്ണത്തിലും ദേശീയശരാശരിയേക്കാൾ ഏറെ മുന്നിലാണ് കേരളം. മുൻ കോഴിക്കോട് കലക്ടറും ഇപ്പോൾ നീതി ആയോഗ് സി.ഇ.ഒയുമായ അമിതാഭ് കാന്തും കേരളത്തിെൻറ മുന്നേറ്റത്തെ പ്രകീർത്തിക്കുന്നു. പ്രതിദിനം രോഗം ബാധിക്കുന്നവരേക്കാൾ കൂടുതൽ പേർക്ക് രോഗം ഭേദമാകുന്ന കേരളത്തിെൻറ കോവിഡ് 19 കൈകാര്യത്തെയും അതിന് നേതൃത്വം നൽകുന്ന കേരളത്തിലെ ജനങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിക്കുന്നുവെന്ന് അമിതാഭ് കാന്ത് ട്വീറ്റ് ചെയ്തു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |