സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/യുവ തലമുറയ്ക്ക് പുതിയ മുദ്രാവാക്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
യുവ തലമുറയ്ക്ക് പുതിയ മുദ്രാവാക്യങ്ങൾ
 "മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ!
       മർത്ത്യനു പെറ്റമ്മ തൻഭാഷതാൻ
       മാതാവിൻ വാത്സല്യദുഗ്ദ്ധം നുകർന്നാലേ
       പൈതങ്ങൾ പൂർണ്ണവളർച്ച നേടൂ"
                                                   -വള്ളത്തോൾ (എന്റെ ഭാഷ)

വള്ളത്തോൾ തന്റെ കവിതയിൽ ഭാഷയെ കുറിച്ചാണ് വർണിക്കുന്നതെങ്കിലും അമ്മയുടെ മാഹാത്മ്യം ഈ വരികളിൽ നിറഞ്ഞു നിൽക്കുന്നു. ഭാഷയെ കവി അമ്മയായാണ് കരുതുന്നത്. അതുപോലെ പരിസ്ഥിതിയും നമ്മുടെ അമ്മതന്നെയാണ്. ഒരു അമ്മയെ സംരക്ഷിക്കേണ്ട കടമ തന്റെ മക്കളുടേതാണ്. ഭൂമിയുടെ ത്യാജ്യങ്ങൾ നമ്മൾ മറന്നിരിക്കുന്നു. നമ്മൾ മനുഷ്യർ അമ്മയുടെ സ്നേഹത്തിനു ഒട്ടും വില കലപിക്കാതെ അവനവന്റെ അത്യാഗ്രഹത്തിനു പുറകെ പായുന്നു. ഭൂമിയായ നമ്മുടെ മാതാവിനെ സ്നേഹിക്കുന്നത് പ്രകൃതി സംരക്ഷണവും പരിസ്ഥിതി പരിപാലനവും ചെയ്യുന്നതിലൂടെയാണ്.

പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും ഒരു നാണയത്തിന്റെ ഇരു പുറങ്ങളാണ്. ഭൂമിയിൽ മനുഷ്യരുടെ അതിക്രമങ്ങൾ കാരണം എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. കാർഷിക വ്യാവസായിക പ്രവർത്തനങ്ങൾ, ഖനന പ്രവർത്തനങ്ങൾ, മണ്ണിടിച്ചിൽ, ചോർന്നൊലിക്കുന്ന ഭൂഗർഭ സംഭരണ ടാങ്കുകൾ എന്നിങ്ങനെ വിവിധ സ്രോതസ്സുകളിൽ നിന്ന് മനുഷ്യരുടെ അനാവശ്യമായ അതിക്രമങ്ങൾ കാരണം വായു, മണ്ണ്, ജലം എന്നിവയിൽ നിന്ന് അപകടകരമായ വസ്തുക്കൾ ഉത്ഭവിക്കുന്നു. പരിസ്ഥിതി ശുചിത്വം എന്ന പാഠം നമ്മൾ ഓരോരുത്തരും കുഞ്ഞുനാൾ മുതലേ പഠിക്കേണ്ട ഒരു പാഠമാണ്.

ഒരു മഹാ ജീവിതപാഠമാണ് പരിസ്ഥിതി ശുചിത്വം. നമ്മുടെ ഈ കൊറോണ കാലത്ത് പ്രതിരോധം എന്ന വാക്കിനു വളരെ പ്രാധാന്യമുണ്ട്. രോഗം ബാധിക്കാതെ അതിനെ പ്രതിരോധിക്കുന്നത് വളരെ ശ്രമകരമാണ്. ആർക്കെങ്കിലും അണുബാധയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ സ്വയം നിരീക്ഷണത്തിൽ തുടരുക. നിങ്ങളുടെ കൈകൾ പലപ്പോഴും സോപ്പ് ഉപയോഗിച്ചു കഴുക്കുക. വാക്സിനേഷൻ എടുക്കുക,ആൻറിബയോട്ടിക്കുകൾ വിവേകപൂർവ്വം (ഡോക്ടറുടെ ഉപദേശ പ്രകാരം) ഉപയോഗിക്കുക. വ്യക്തിപരമായി ഉപയോഗിക്കുന്ന വസ്തുക്കൾ മറ്റുള്ളവരുമായി പങ്കിടരുത്. ഇതെല്ലാം ആരോഗ്യ പ്രതിരോധ പാഠങ്ങളാണ്.

പ്രകൃതി സംരക്ഷണവും രോഗ പ്രതിരോധവും പരിസ്ഥിതി ശുചിത്വവും ഇനി വരുന്ന നമ്മുടെ പുതു തലമുറയ്ക്ക് ഒരു മുദ്രാവാക്യമായി മാറട്ടെ. ശുചിത്വം പാലിക്കുന്നവൻ രോഗങ്ങളിൽ നിന്ന് മുക്‌തനായിരിക്കും. രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള ഒരു പുതു തലമുറയ്ക്ക് മാത്രമേ നമ്മുടെ രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കാൻ പറ്റുകയുള്ളു. ശക്തരായ യുവാക്കളായി മാറാം നമ്മൾ ഏവർക്കും!

പ്രണവ്.എസ്
9 H സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം