സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ കാവൽക്കാർ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയുടെ കാവൽക്കാർ

ഭൂമിയിലെ ഏറ്റവും വിശേഷ ബുദ്ധിയുള്ള ജീവി ആയാണ് മനുഷ്യൻ അറിയപ്പെടുന്നത്. എന്നാൽ സ്വന്തം ബുദ്ധി, അത്യാഗ്രഹത്തിന്റെ പേരിൽ, പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാനും പ്രകൃതിയെ മലിനീകരണപ്പെടുത്താനുമാണ് ഉപയോഗിക്കുന്നത്. അത് വഴി പ്രകൃതിയുടെ ആവാസ വ്യവസ്ഥക്കു മാറ്റം വരുകയും ജീവികൾക്ക് വംശനാശം സംഭവിച്ചു കൊണ്ടിരിക്കു കയും ചെയ്യുന്നു.

         മലിനീകരണം പല വിധത്തിലും പ്രകൃതിയെ ചൂഷണം ചെയ്യുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് വായു മലിനീകരണം. വ്യവസായ ശാലകളിൽ നിന്നു പുറത്തു വരുന്ന പുക,  വായു
മലിനീകരണം ഉണ്ടാക്കുന്നു. ഇത് മനുഷ്യനെയും ജീവികളെയും ബാധിക്കുന്നു. ഡൽഹി പോലുള്ള പല നഗരങ്ങളിലും  മലിനീകരണം  കാരണം വായു വിലക്ക് വാങ്ങി ഉപയോഗിയ്ക്കേണ്ടതായി  വരുന്നു. പല തരം അർബുദങ്ങളും  ശ്വാസകോശ  സംബന്ധമായ രോഗങ്ങളും ഇന്ന് മനുഷ്യരെ വേട്ടയാടുന്നു. എയർകണ്ടീഷ്ണറുകൾ,  വ്യവസായ ശാലകൾ, എന്നിവ പുറന്തള്ളുന്ന ഗ്രീൻഹൌസ് വാതക ങ്ങൾ, ഖര മാലിന്യങ്ങൾ കത്തിക്കുന്നതു മൂലം ഉണ്ടാകുന്ന വാതകങ്ങൾ  മുതലായവ  ഓസോൺ  പാളിയ്ക്ക് നാശം 

വരുത്തുകയും സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിലേക്ക് പ്രവേശിക്കുകയും ത്വക്ക് രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇത് പല ജീവികളുടെയും പ്രത്യുൽപാദനത്തെ ബാധിക്കുകയും സസ്യങ്ങളുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു. മരങ്ങൾ നട്ടു പിടിപ്പിക്കുകയും പൊതു ഗതാഗതം ഉപയോഗിക്കുകയും അജൈവ മാലിന്യങ്ങൾ തരം തിരിച്ചു സംസ്കരിക്കുകയും അനിയന്ത്രിത ഖനനങ്ങൾ ഒഴിവാക്കുകയും ചെയ്‌താൽ അന്തരീക്ഷ മലിനീകരണം ഒരു പരിധി വരെ ഒഴിവാക്കാം.

           ജലാശയങ്ങൾ മലിനമാക്കുന്നതിലൂടെ  ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം ആണ് ജല മലിനീകരണം. മാലിന്യങ്ങൾ ജലാശയങ്ങളിൽ കലരുമ്പോൾ ആണ് ജല മലിനീകരണം ഉണ്ടാകുന്നതു. ഫാക്ടറികളിൽ നിന്നുള്ള മലിന ജലം അറവു ശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ, കൃഷി ഇടങ്ങളിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കീടനാശിനികളും കലർന്നു  ജലം മലിനമാകുന്നു. മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ചു കൊണ്ടും ജൈവകീടനാശിനികൾ ഉപയോഗിച്ചു  കൊണ്ടും മാലിന്യത്തിൽ നിന്നു ജലത്തെ സംരക്ഷിക്കുക. മണ്ണിൽ മലിനീകരണ വസ്തുകളുടെ സാന്നിധ്യം മൂലമാണ് മണ്ണ് മലിനീകരണപ്പെടുന്നത്. 

പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ നിക്ഷേപിക്കുമ്പോൾ മണ്ണിന്റെ ഘടനക്ക് മാറ്റം വരുന്നു. മണ്ണിൽ ഉള്ള സൂക്ഷ്മ ജീവികളെ ഇത് ബാധിക്കുന്നു.

അജൈവ മാലിന്യങ്ങളും കൃഷിക്ക് ഉപയോഗിക്കുന്ന വസ്തുക്കളുമാണ് മലിനീകരണത്തിനു മുഖ്യ കാരണം. 
      ശബ്ദ മലിനീകരണവും പ്രകാശ മലിനീകരണവും നമ്മൾ നേരിട്ട് അനുഭവിക്കുന്നി ല്ലെങ്കിലും പല ജീവികളുടെയും ആവാസ വ്യവസ്ഥയെ തകർക്കുകയും നഗര രാത്രികളിൽ ഉള്ള തീവ്രമായ പ്രകാശവും ശബ്ദവും രാത്രി സഞ്ചാരികൾ ആയ ജീവികളുടെ സ്വൈര്യജീവിതത്തിനു  തടസം ആകുന്നു.  അങ്ങനെ ഭൂമിയിൽ നിന്നും പല ജീവജാലങ്ങളും  ഇല്ലാതാകുന്നു. 

ഈ ലോക്ക് ഡൌൺ കാല അളവിൽ വായു ജല മലിനീകരണം ഗണ്യമായ തോതിൽ കുറഞ്ഞതു നമ്മൾ പ്രകൃതിയെ എത്ര മാത്രം നശിപ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് ഓർമപ്പെടുത്തുന്നു നമ്മൾ ഇന്ന് അനുഭവിക്കുന്ന ഈ പ്രകൃതി സമ്പത്ത് നമ്മുടെ പൂർവികർ നമുക്കായി കരുതി വെച്ചതാണ്. അതുപോലെ വരും തലമുറക്കായി പ്രകൃതിയെ സംരക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധർ ആണ്.. നമ്മൾ തന്നെ ആണ് നമ്മുടെ പരിസ്ഥിതിയുടെ കാവൽക്കാർ...

നിരഞജന എസ്
8 I1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം