സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/തരണം ചെയ്യാം 'കോവിഡ് 19' എന്ന മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
തരണം ചെയ്യാം 'കോവിഡ് 19' എന്ന മഹാമാരിയെ
ലോക ചരിത്രത്തിൽ ഇതിനുമുമ്പും പല മഹാമാരികളും  മനുഷ്യനെ ബാധിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായ പ്ലേഗ് , അത് കഴിഞ്ഞു വന്ന കോളറ,വസൂരി പിന്നെ ചിക്കൻഗുനിയ, ഡെങ്കിപ്പനി,പന്നിപ്പനി(H1N1), നിപ വൈറസ് അങ്ങനെ ആ നിര നീളുന്നു. എന്നാൽ ഇതിൽനിന്നെല്ലാം നാം മുക്‌തി നേടിയിട്ടുണ്ട്.
         ഇപ്പോൾ 2019 ൽ ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ടു എന്ന് കരുതുന്ന കോവിഡ് 19 എന്ന വൈറസ് ആണ് മനുഷ്യരാശിയെ മൊത്തം ഞെട്ടിച്ചിരിക്കുന്നത്. ആയതിന് പ്രതിവിധി നാളിതുവരെ കണ്ടെത്തിയിട്ടില്ല. ഈ 'കുഞ്ഞുഭീകരന്' മനുഷ്യരിലെ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ലോക നേതാക്കളെന്നോ ഭേദമില്ല.   സമ്പർക്കത്തിലൂടെ ഇവൻ ആരുടെയും ശ്വാസകോശത്തിൽ കയറി പറ്റും. ഒരാളുടെ സ്രവങ്ങളിലൂടെ പകരുന്ന ഇവൻ വായുവിലൂടെ പകരുന്നില്ല. അപ്പോൾ അല്പം ജാഗ്രത കൊണ്ട് 'ബ്രേക്ക് ദി ചെയിൻ' പദ്ധതിയിലൂടെ ഇവനെ നേരിടാൻ കഴിയും. ആയതിനാൽ എല്ലാ രാജ്യങ്ങളും ' ലോക്ക്ഡൗൺ' പ്രഖ്യാപിച്ചിരിക്കയാണ്. എല്ലാവരും യാത്ര ഒഴിവാക്കിയും പരസ്പരം അകലം പാലിച്ചും ' ക്വാറന്റിനിൽ' കഴിഞ്ഞും രോഗ വ്യാപനത്തെ തടഞ്ഞിരിക്കയാണ്. മുഖാവരണം ധരിച്ചും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വ്യത്തിയാക്കിയും അത്യാവശ്യ ഇടപെടലുകൾ നടത്താം.
               എന്നാൽ പലവികസിത രാജ്യങ്ങളിലും(അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ മുതലായവ) വേണ്ടത്ര മുൻ കരുതൽ എടുക്കാത്തതിനാൽ പതിനായിരക്കണക്കിന് ആളുകൾ മരിച്ച് കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ ഇന്ത്യ, പ്രത്യേകിച്ചും കേരളം , കാണിച്ച ജാഗ്രത ഇന്ന് ലോക ജനതയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവിടെ മരണ നിരക്ക് കുറയ്ക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
             ഒരിക്കൽ അക്ബർ ചക്രവർത്തി തന്റെ സദസിലെ ബീർബലിനോട് ആവശ്യപ്പെട്ടത് ഇതാണ്.

'സന്തോഷവാനായിരിക്കുമ്പോൾ ദു:ഖവും ദു:ഖിതനായിരിക്കുമ്പോൾ സന്തോഷവും തോന്നുന്ന ഒരു വാക്യം ചുവരിൽ എഴുതുക' അദ്ദേഹം ഇങ്ങനെ എഴുതി. " ഈ സമയവും കടന്നു പോകും"

            നാം ഈ വിപത്തിനെയും അതിജീവിക്കും. തീർച്ച.
അർജുൻ ജെ
6 S സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം