സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കാം

നമ്മൾ ജീവിതത്തിൽ പാലിക്കേണ്ട ഒരു പ്രധാന കാര്യമാണ് ശുചിത്വം. വ്യക്തി ശുചിത്വം പോലെതന്നെ പരിസരശുചിത്വവും നാം പാലിക്കേണ്ടതുണ്ട്. വ്യക്തിശുചിത്വം നമ്മുടെ ശരീരത്തെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. അതുപോലെ മാനസിക ഉണർവും നൽകുന്നു. പരിസരശുചിത്വം നമുക്കും നമുക്കു ചുറ്റുമുള്ള ആളുകൾക്കും അത്യാവശ്യമാണ്. ദിവസവും രണ്ടു നേരം കുളിക്കുക, പല്ലു തേയ്ക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, നഖങ്ങൾ വെട്ടി വൃത്തിയാക്കി വയ്ക്കുക ഇങ്ങനെ പല കാര്യങ്ങൾ വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മലിനജലം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെയിരിക്കുക, ജലസ്രോതസ്സുകൾ മലിനമാക്കാതെ സംരക്ഷിക്കുക തുടങ്ങിയവയിലൂടെ നമുക്ക് പരിസരശുചിത്വം ഉറപ്പാക്കാം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ആരോഗ്യത്തിനും നിലനിൽപ്പിനും ഇവ രണ്ടും വളരെ അത്യാവശ്യമാണ്.

നസ്രിൻ ഫാത്തിമ
3 ഡി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം