സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ നല്ല നാളേയ്ക്കായി നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേയ്ക്കായി നല്ല ശീലങ്ങൾ

മനുഷ്യരേ........ നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിൽ വ്യകതിശുചിത്വത്തിനും പരിസര ശുചിത്വത്തിനുമുള്ള പങ്ക് എത്ര വലുതാണെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. ദിവസേന രണ്ടുനേരം പല്ലു തേയ്ക്കുകയും കുളിക്കുകയും ചെയ്യണമെന്നത് ഒരു വ്യകതി നിർബന്ധമായും ചെയ്യേണ്ടതുണ്ട്. കൈകൾ കഴുകുക എന്നത് ശുചിത്വത്തിന്റെ താക്കോൽ എന്നു തന്നെ പറയാം. അതിനാൽ ആഹാരത്തിനു മുമ്പും പിമ്പും ടോയ്ലറ്റിൽ പോയി വന്നതിനു ശേഷവും വളർത്തുമൃഗങ്ങളുമായി ഇടപഴകിയതിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ചു നന്നായി കഴുകണം. തുമ്മുംമ്പോഴും ചുമക്കുമ്പോഴും വായ തൂവാല കൊണ്ട് പൊതിയണം. ഇത് രോഗാണുക്കൾ പടരുന്നത് തടയുന്നു. വഴിയോരങ്ങളിൽ തുപ്പരുത് അതിലൂടെ രോഗാണുക്കൾ പകരാം. ചപ്പുചവറുകളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയരുത്. ഇത് രോഗാണുവാഹകരായ ജീവികൾ പെരുകുന്നതിന് കാരണമായിത്തീരുന്നു.ഭക്ഷണപാനീയങ്ങൾ തുറന്നു വയ്ക്കരുത്. വായുവിലുള്ള രോഗാണുക്കൾ അതിലൂടെ മനുഷ്യരുടെ ഉള്ളിലെത്തുന്നു. വെള്ളം കെട്ടി നില്ക്കാതെ സൂക്ഷിക്കുകവഴി കൊതുകു മുട്ടയിടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. വെള്ളം ധാരാളമായി കുടിക്കുകയും,പഴങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷണത്തിൽ ഉൽപെടുത്തുന്നതു വഴി രോഗ പ്രതിരോധശേഷി കൂടുന്നു.അതു പോലെ നഖങ്ങൾ വെട്ടി സൂക്ഷിക്കണം. രോഗാണുക്കൾ നഖങ്ങളുടെ ഇടയിൽ ഒളിഞ്ഞിരിക്കാം. ശുദ്ധമായ വായു ലഭിക്കുന്നതിനായി മരങ്ങൾ നട്ടുപിടിപ്പിക്കുക. നമ്മുടെയും പ്രകൃതിയുടെയും നിലനില്പിനായി നാം ഓരോരുത്തരും പ്രവർത്തിച്ചേ മതിയാകൂ....

ആസിഫ എഫ് എസ്
2 ഡി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം