സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/വിശ്വാസത്തിന്റെ വെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
വിശ്വാസത്തിന്റെ വെളിച്ചം

തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ നിന്നും എറണാകുളം താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറി വന്നിട്ട് ഇന്നേക്ക് രണ്ട് മാസം കഴിയുന്നു. ഇപ്പോഴാണ് നാട്ടിൽ പോകാൻ അവധിതരമായത്. അച്ഛനും അമ്മയും കുഞ്ഞുങ്ങളും തനിച്ചാണ് എത്രയും വേഗം നാട്ടിൽ എത്താൻ ഉള്ള തയ്യാറെടുപ്പിലാണ്. തന്റെ പൊന്നോമന മക്കൾക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം വാങ്ങി വെച്ചു. അവരുടെ അച്ഛൻ മരിച്ചതിൽ പിന്നെ ഹോസ്പിറ്റലിലും രോഗികളുമായി ദുഃഖങ്ങൾ തള്ളിനീക്കി. സിസ്റ്റർ മുറിയിലാണ്, ഫോൺ നിർത്താതെ ബെല്ലടിക്കുന്നു. ആരാണെന്ന് നോക്കി സൂപ്രണ്ടാണലോ. എന്തു പറ്റി! സൂപ്രണ്ട് പറയുന്നു നിങ്ങളുടെ ലീവ് ക്യാൻസൽ ചെയ്തിരിക്കുന്നു ഉടനെ തന്നെ ഹോസ്പിറ്റലിൽ തിരിച്ചുവരണം. സിസ്റ്റർ ആകെ വിഷമത്തിലായി വീട്ടിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു കുട്ടികൾ രണ്ടുപേരും വളരെ കരച്ചിലിൽ. വല്ലാതെ വിഷമത്തിൽ ആയെങ്കിലും താൻ കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി. തിരികെ ഹോസ്പിറ്റലിൽ വന്നത് പോലെ അല്ല അവിടുത്തെ അന്തരീക്ഷം. വിദേശത്തുനിന്ന് വന്ന മൂന്നു വ്യക്തികൾക്ക് കൊറോണ കോവിഡ് 19 എന്ന വൈറസ് പിടിപ്പെട്ടിരിക്കുന്നു. അവരെ ഐസൊലേഷൻ വാർഡിൽ ആക്കിയിരിക്കുന്നു അവരെ ശുശ്രൂഷിക്കുന്ന ചുമതല തനിക്കാണ്. അതിനാൽ താൻ മാസ്കും കൈയുറകൾ ധരിച്ച് മറ്റ് നഴ്സ് മാരോടും ഡോക്ടർമാരോടും ഒപ്പം തന്റെ ദൗത്യത്തിൽ ഏർപ്പെട്ടു. ഭക്ഷണം കഴിക്കാനോ മറ്റു പ്രാഥമിക കാര്യങ്ങൾക്ക് മാത്രമേ വാർഡിൽ നിന്നും പുറത്ത് പോകാനാവൂ. തന്റെ കുഞ്ഞുങ്ങളെ വിളിക്കാനോ ആശ്വസിപ്പിക്കാനോ കഴിയാത്ത അവസ്ഥ. മനുഷ്യരുടെ സേവനത്തിനായി മനുഷ്യർ ചാർത്തി തന്ന നാമമാണ് ദൈവത്തിന്റെ മാലാഖ. മാസാമാസം കിട്ടുന്ന ശമ്പളത്തെ കാൾ ഉപരി തന്നെയും തന്റെ ഉറ്റവരെയും എല്ലാം മറന്ന് ഏതുതരം രോഗികളെയും ശുശ്രൂഷസേവനാത്ഥമാണ് ഓരോ നേഴ്സിന്റെ ജീവിതം. പുറത്ത് എന്തൊക്കെയോ ശബ്ദം. 12 വയസ്സായ കുഞ്ഞിനെയും കൊണ്ടുവന്നിരിക്കുന്നു. സമ്പർക്കത്തിലൂടെ 'കൊറോണബാധ'. കുഞ്ഞിന്റെ അച്ഛൻ ഒരാഴ്ച മുന്നേ തന്നെ തന്റെ വാർഡിൽ ആണ്. വളരെ മോശമായ നിലയിൽ ആയിരുന്നു ആ കുഞ്ഞിന്റെ അവസ്ഥ. ശ്വാസം കിട്ടാതെ വളരെ ബുദ്ധിമുട്ടുന്നു, തന്റെ മകളുടെ പ്രായം.സിസ്റ്റർ എല്ലാം മറന്ന് ആ കുഞ്ഞിനെ വാരിയെടുത്തു. ആ കുടുംബത്തിൽ ഉള്ളവർക്ക് ആരോഗ്യപ്രവർത്തകർ അവരുടെ വീട്ടിൽ ചെന്ന് പറഞ്ഞതാണ്, പരസ്പരം അകന്നിരിക്കാനും കൈകൾ സോപ്പുപയോഗിച്ച് ശുചീകരിക്കാനും .അവരുടെ ശ്രദ്ധ ഇല്ലായ്മയാണ് ആ കുടുംബത്തെ മുഴുവനും നിരീക്ഷണത്തിൽ വെക്കേണ്ടി വന്നത്. വാർഡിൽ ഉണ്ടായിരുന്ന മൂന്നിൽ, ഒരാളുടെ സ്ഥിതി വളരെ മോശമായി. ഞങ്ങൾ എല്ലാവരും ശ്രദ്ധാപൂർവ്വം പരിചരിച്ചിട്ടും അദ്ദേഹം, ആ 12വയസ്സുള്ള കുഞ്ഞിന്റെ അച്ഛൻ എല്ലാവരെയും വിട്ടുപോയി. തന്റെ ഭർത്താവിന്റെ വയസ്സ് ഉണ്ടായിരിക്കും. തന്റെ കുഞ്ഞുങ്ങളെ ഓർത്ത് സിസ്റ്ററിന്റെ ദിനചര്യകൾ തെറ്റി തുടങ്ങി. പിറ്റേന്ന് തനിക്ക് വല്ലാത്ത തല വേദനയും പനിയും അനുഭവപ്പെട്ടു. ഡോക്ടറും മറ്റും കൂടി ആലോചിച്ച് തന്നെ കൊറോണ ബാധിതരെ പോലെ ഒറ്റയ്ക്ക് ഒരു മുറിയിൽ നിരീക്ഷണത്തിൽ വിട്ടു. പരിഭ്രാന്തയായി എല്ലാം തകർന്ന നിമിഷം, ആരെല്ലാമോ ആശ്വസിപ്പിച്ചു ഒന്നും കേൾക്കാൻ പറ്റാത്ത അവസ്ഥ. തന്റെ കുഞ്ഞുങ്ങളെ ഓർത്ത് താൻ തകർന്നു പോയി. പെട്ടെന്ന് ധൈര്യം സംഭരിച്ച് കുഞ്ഞുങ്ങളെയും അച്ഛനെയും അമ്മയെയും ഫോണിൽ വിളിച്ച് സംസാരിക്കണം എന്ന് തോന്നി. രോഗാവസ്ഥ മറച്ചു വെച്ച് അവരോട്സംസാരിച്ചു. ഏറിയ ആശ്വാസത്തോടെ 21ദിവസം ഐസൊലേഷൻ കഴിച്ചുകൂട്ടി. അവസാനം റിസൾട്ട് വന്നു കൊറോണ വൈറസ് നെഗറ്റീവാണ്. വീണ്ടും ദൈവത്തിന്റെ മാലാഖ ഹോസ്പിറ്റലിൽ തന്റെ കർത്തവ്യത്തിൽ ഏർപ്പെട്ടു.

ആസിയ നസീബ്
7 ഡി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ