വ്യാധി ; വന്നൊരു പകർച്ചവ്യാധി
ലോകരാഷ്ട്രങ്ങൾ വിറക്കുന്നൂ.
നിരത്തുകളിലാരെയും കാണാനില്ല ;
സകലരും വീട്ടിൽ കഴിയുന്നു.
ഒരു ചെറു ദേശത്തു പൊട്ടിമുളച്ചു
ഒരു ചെറു വൈറസിൽ നിന്നെപ്പോഴോ.
കാട്ടുതീ പോലെ പടർന്നു പിടിച്ചു
മാനവരാശിയെ കൊന്നൊടുക്കാൻ.
മനുഷ്യൻ പരസ്പരം ഭയന്നൊളിക്കുന്നു ;
ശുചിത്വപാഠങ്ങൾ പിന്തുടരാതെ.
ഇനിയെങ്കിലും നമുക്കൊന്നിച്ചു ചേരാം,
വരുംതലമുറക്കും പ്രഥമ പാഠമാക്കാം.