സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ഭവനം സംരക്ഷണ വലയം

Schoolwiki സംരംഭത്തിൽ നിന്ന്
ഭവനം സംരക്ഷണ വലയം

ഇന്ന് നമ്മളെ ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ് കൊവിഡ് 19 എന്ന മഹാമാരി. ഒരു നാടോ, സ०സ്ഥാനമോ, രാജ്യമോ അല്ല ഇതിൽ അകപ്പെട്ടിരിക്കുന്നത്. ഈ ലോകം മുഴുവനുമാണ്. ഈ മഹാമാരിക്കെതിരെ ഒരു മരുന്നുകളും നാമിതുവരെ കണ്ടെത്തിയിട്ടില്ല.ഇതിനെ തുരത്താൻ നമുക്ക് ചെയ്യാവുന്നത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക, അനാവശ്യമായി വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കുക, കൂട്ടം ചേരുന്നത് ഒഴിവാക്കുക, രോഗലക്ഷണമുള്ളവർ മാസ്ക് ഉപയോഗിക്കുക, കൈ കഴുകി വൃത്തിയായി സൂക്ഷിക്കുക, വിദേശങ്ങളിലും രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരുമായി അകലം പാലിക്കുക എന്നിവയാണ്.കൊവിഡ് ബാധിതരുടെ എണ്ണവും തന്മൂലം ഉണ്ടാകുന്ന മരണവും ലോകമെമ്പാടും ദിനം പ്രതി വർദ്ധിച്ചുവരുന്നു. നമ്മുടെ ചെറിയ അനാസ്ഥയ്ക്ക് വലിയ വില നൽകേണ്ടി വരും. കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറൂ... മഹാമാരിയെ പ്രതിരോധിക്കൂ...നമുക്കുവേണ്ടി സ്വന്തം കുടുംബത്തെപ്പോലും മറന്ന് രാപ്പകലില്ലാതെ പരിശ്രമിക്കുന്ന സർക്കാരിന്റെയു० ആരോഗ്യ പ്രവർത്തകരുടെയും നിയമപാലകരുടെയും വാക്കുകൾ അനുസരിക്കാം. കൊവിഡ് എന്ന ഇൗ മഹാമാരി ഇൗ ലോകത്തുനിന്ന് തുടച്ചെറിയുന്നതിനായി അകലങ്ങളിലിരുന്ന് നമുക്ക് കൈകോർക്കാംഅതിഗുരുതരമായ ഇൗ രോഗകാലത്ത് സർക്കാർ കരുതൽ കരങ്ങൽ നീട്ടുമ്പോൾ നാം ഓരോരുത്തരും സമൂഹത്തിന് വേണ്ടിയും അവനവന് വേണ്ടിയും ചെയ്യേണ്ടത് ഒരു കാര്യം മാത്രം. ജാഗ്രത പാലിച്ച് വീട്ടിനുള്ളിൽ തന്നെയിരിക്കാം. ജാഗ്രതയോടെ വീട്ടിലിരുന്ന് തന്നെ ജയിക്കാവുന്ന ഇൗ പോരാട്ടത്തിൽ നമുക്കോരോരുത്തർക്കും കണ്ണിയാകാം. രോഗ വ്യാപനത്തിന്റെ കണ്ണി നമുക്കൊരുമിച്ച് മുറിച്ച്മാറ്റാം.

  • ഇന്ന് നമുക്ക് തനിച്ചിരിക്കാ०
  • നാളെ നാ० തനിച്ചാവാതിരിക്കാൻ

സഫ്ന നസ്രിൻ
6 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം