സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പ്രകൃതി അമ്മയാണ്
പ്രകൃതി അമ്മയാണ്
പ്രകൃതി അമ്മയാണ് പ്രകൃതി സത്യമാണ് നമ്മുടെ ചുറ്റുമുള്ള ജീവി ജാലങ്ങളും നാമും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ട് പ്രകൃതിയുടെ സംരക്ഷണത്തിനും പരിപാലനത്തിനും നമ്മൾ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. മനുഷ്യർ പ്രകൃതിയുടെ നിലനിൽപിന് ക്ലേശം വരുത്തുന്ന രീതിയിൽ സാഹസകൃത്യങ്ങൾ ചെയ്ത് ഭൂമിക്ക് ക്ഷതം വരുത്തുകയാണ്. നമ്മുടെ ചൂഷണത്തിന് ഇരയായാൽ പിന്നീട് കേടുപാടുകൾ തീർക്കാൻ നമുക്ക് പറ്റിയെന്ന് വരില്ല ഇതിനൊക്കെ മനുഷ്യന് ഒരു ബോധവൽക്കരണം ആവശ്യമാണ്. മനുഷ്യൻ ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്ക ഭൂമിയെന്ന സുന്ദരഗ്രഹത്തെ ഇല്ലാതാക്കുകയാണ്. വരും തലമുറയോട് നാം ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും ഇത്. നദികളും പുഴകളും നമ്മുടെ പരിസരവും പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്ലാസ്റ്റിക്കിന്റെ പല വിധ ഉപയോഗങ്ങൾ കൊണ്ട് മനുഷ്യർ കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് അടിമപ്പെടുകയാണ്. നമ്മുടെ സർക്കാരും അധികാരികളും പ്ലാസ്റ്റിക് എന്ന മാരക വസ്തുവിന്റെ ഉപയോഗം കുറയ്ക്കുവാൻ ജനങ്ങളെ ബോധവൽക്കരിക്കുന്നുണ്ട്. അതിന്റെ ഫലം കിട്ടുവാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കുവാൻ വേണ്ടി വൃക്ഷങ്ങൾ നിർദ്ദയം നശിപ്പിക്കപ്പെടുന്നു. ഈ വൃക്ഷങ്ങൾ ഇല്ലാതാവുന്നതോടെ നമ്മുടെ ചുറ്റുപാടുകളെല്ലാം കോൺക്രീറ്റ് വനങ്ങളായി മാറുന്നു. പ്രകൃതിയുടെ സംരക്ഷണ വലയമായ ഓസോൺ പാളി ശോഷിച്ചു കൊണ്ടിരിക്കുന്നു. ഇത് ആഗോളതാപനത്തേയും ജനസംഖ്യയേയും ദോഷകരമായി ബാധിക്കും ഇതിനൊക്കെ പുറമേ മുമ്പ് ഒരിക്കലും ഉണ്ടാകാത്ത വിധത്തിൽ വായുവും വെള്ളവും മലിനമാക്കി കൊണ്ട് ഇനി ഒരിക്കലും പുനർസൃഷ്ടിക്കാൻ കഴിയാത്ത വിധത്തിൽ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. വ്യവസായത്തിന്റേയും സാങ്കേതിക തയുടേയും രംഗങ്ങളിൽ ഉണ്ടാകുന്ന നേട്ടങ്ങളുടെ പാർശ്വഫലങ്ങ പതുക്കെ പതുക്കെ പരിസ്ഥിതിയെ ബാധിക്കുകയും മനുഷ്യന്റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോൾ കണ്ടുവരുന്നത്. നല്ലൊരു പരിസ്ഥിതി സമൂഹം സൃഷ്ടിക്കുന്നതിന് വേണ്ടി പ്രകൃതിയുമൊത്ത് കൈകോർത്ത് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത മനുഷ്യൻ തിരിച്ചറിഞ്ഞിരിക്കുന്നതാണ് ഇപ്പോൾ നാം കാണുന്നത്. മനുഷ്യന്റെ ഭാവി ചിന്തയും സൗന്ദര്യ ബോധവും നിലനിർത്താൻ ഈ പ്രവർത്തനങ്ങൾ തുടരേണ്ടതുണ്ട്. പ്രകൃതിയുടെ എല്ലാ സമ്മാനങ്ങളും ഒരു ദിവസം അപ്രത്യക്ഷമാകുമെന്നുള്ള സത്യം നാമെല്ലാം തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടതാണ്
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം