സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/തേങ്ങുന്ന പൈതൽ

Schoolwiki സംരംഭത്തിൽ നിന്ന്
തേങ്ങുന്ന പൈതൽ


ഞാനെന്നുമുണരുന്നു നേത്രങ്ങളിൽനിന്ന്
കണ്ണീരു വാർക്കുന്ന നേരങ്ങളിൽ
ആഴത്തിൽ താഴ്ത്തിയ
സ്നേഹത്തിൻ വേരുകളെ
കൊത്തികൊണ്ടോടിയ നിമിഷങ്ങളെ
കുടിയനായ് അലസനായ്
അലറികൊണ്ടോടുന്നെൻ
എന്റെ അച്ഛനെ ഞാനിന്നു ഓർക്കുകയായ്
ജീവന് തുല്യമായ് സ്നേഹിച്ച
അമ്മയെ കൊല്ലുന്ന കാഴ്ചകൾ മറക്കുകയില്ല
എന്നിൽ വളർന്ന പൊന്നിൻ
പതക്കങ്ങൾ മിന്നാതെ മിന്നാതെ മാഞ്ഞുവല്ലോ
ആർക്കുവേണുമീ തടവറക്കുള്ളിലെ
തേങ്ങുന്ന പൈതലെ ഞാനെന്നും കാണും
കിനാക്കളിൽപോലും അമ്മവന്നെന്റെ
മനം നിറയ്ക്കും തളിരിന്റെ കുളിരായ
അമ്മയെ കാണുമ്പോൾ
മായാലോകത്തിലെത്തിപ്പെടും
അടിയും തൊഴിയുമായ് ശൗര്യം കാട്ടുന്ന
അച്ഛനെൻ ഉറക്കം കെടുത്തിടുന്നു
അമ്മയോടൊപ്പം ഞാനിന്നു പോകയായ്
സ്വർഗ്ഗത്തിൻ കാഴ്ചകൾ കാണുവാനായി
എന്തിനാ ഈ കുഞ്ഞു ജീവനീ
ലോകത്ത് ആരുമില്ലാത്തോരു ആത്മാവുമായ്
ഇതുപോലെ ഇതുപോലെ
ആരുമീ ലോകത്ത് കാണരുതെന്നി കിനാവുമായി.
ജീവനെ കൊല്ലുമീ രാക്ഷസ
ലഹരിയെ മറക്കൂ മറക്കൂ എൻ സോദരരെ
ലഹരിയില്ലാത്തൊരു നാളേക്കുവേണ്ടി
കണ്ണേ മടങ്ങുക കണ്ണേ മടങ്ങുക.

ആമിന കുൽസും
7 സി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത