സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കോറോണ ജീവിതത്തിന് പ്രകാശമായി

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണ ജീവിതത്തിന് പ്രകാശമായി

നമ്മുടെ ജീവിതത്തെ ഇന്ന് സ്വപ്നങ്ങളുടെ അക്ഷരാർത്ഥത്തിൽ കോറോണ എത്തിക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല. ജീവിതത്തോട് അങ്ങേയറ്റം നമുക്ക് സ്നേഹമാണ്.,എന്നാൽ നാം തിരിച്ചറിയേണ്ട ഏറ്റവും വലിയ യാഥാർത്ഥ്യമാണ് സ്നേഹമെന്ന വിളക്ക്.  ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോറോണ,അതേ;അത് മനുഷ്യന്റെ മനസ്സിൽ അന്ധകാരം സൃഷ്ടിക്കുന്ന ഒരു രോഗമാണ്. പക്ഷേ ഇന്ന് നാം സമാധാനമെന്ന കുളിർക്കാറ്റ് അനുഭവിക്കാൻ കാരണമായത് മനുഷ്യർ ശപിച്ചുകൊണ്ടിരിക്കുന്ന ഈ രോഗം തന്നെയാണെന്നത് നാം തിരിച്ചറിഞ്ഞേ മതിയാവൂ.എപ്പോഴും സ്വന്തം ജീവിതത്തെ പണത്തിന് വേണ്ടി നാം കാർന്നു തിന്നുകയാണ്. ജീവിക്കാൻ പണം അത്യാവശ്യമാണ്,എന്നാൽ നാം ഒരിക്കലും പണത്തിനായി ജീവിക്കരുത് എന്ന സത്യമാണ് കോറോണ നമ്മെ ഓർമ്മിപ്പിക്കുന്നത്. ശാന്തിയുടെയും സ്നേഹത്തിന്റെയും ഏറ്റവും വലിയ യാഥാർത്ഥ്യമാണ് ഇന്ന് നമ്മെ ഈ രോഗം പഠിപ്പിക്കുന്നത്. മനുഷ്യനെന്ന മഹാവികാസത്തെ ആർഭാടം ഇല്ലാതെ ജീവിക്കാൻ കോറോണ പഠിപ്പിച്ചു. സ്നേഹത്തിന്റെയും സഹനത്തന്റെയും സമാധാനത്തിന്റെയും ജീവിതം നയിക്കുവാൻ നമ്മെ പഠിപ്പിച്ച ഈ രോഗത്തെ നാം ശപിക്കരുത്. ജീവിതം ആസ്വദിക്കാൻ നാം സ്നേഹത്തെ തിരിച്ചറിയണം. കോറോണ അതൊരു രോഗമെന്നതിനേക്കാൾ സമാധാനപരമായി ജീവിക്കാൻ പഠിപ്പിച്ച ഒരു കൂട്ടാളി കൂടിയാണെന്നത് നാം മനസ്സിലാക്കുക.ഈ രോഗം കാരണത്താൽ ദു:ഖം അനുഭവിക്കുന്നവർക്കായി നമുക്ക് പ്രാർത്ഥിക്കാം....കൈകൾ കോർക്കൂ നല്ലൊരു നാളെയ്ക്കായി....വിശ്വാസത്തിന് ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട് നമുക്ക് സഹനത്തോടെ ഈ മഹാമാരിയെ നേരിടാം...................നന്ദി.

ബിസ്മി
9 ഡി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം