സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ചു ഇന്ന് ലോകം മുഴുവനും വ്യാപിച്ചു കിടക്കുകയാണ് കൊറോണ അഥവാ കോവിഡ് 19.സമ്പർക്കം വഴി പടരുന്ന ഈ രോഗത്തിന് വ്യക്തി ശുചിത്വം ആണ് ഏക പ്രധിവിധി. ജലദോഷം, ചുമ, ശ്വാസ തടസ്സം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. അത് മൂലം മരണം വരെ സംഭവിക്കുന്നുണ്ട്. എങ്കിലും രോഗമുക്തി പ്രാപിക്കുന്നവരുമുണ്ട്. ഇതിനായി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള മുറികളിലാണ് രോഗികളെ കിടത്തിയിരിക്കുന്നത്. ദിനം പ്രതി രോഗികളുടെ എണ്ണം കൂടി കൂടി വരികയാണ്. ഈ വര്ധനവിനെതിരെ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഏവരും മാസ്ക് നിർബന്ധമായും ധരിക്കുക, അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക, മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ഏറ്റവും കുറഞ്ഞത് ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക. എന്തെങ്കിലും രോഗ ലക്ഷണമുള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോയി വേണ്ട നിർദ്ദേശങ്ങൾ സ്വീകരിക്കുക. എല്ലാ നിർദ്ദേശങ്ങളും അനുസരിച്ചു നമുക്ക് കൊറോണയെ തുരത്തി നമ്മുടെ രാജ്യത്തെ രക്ഷിക്കാം

സുഹാന എസ് എച്ച്
4 എ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം