സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

ഒരു മനോഹരമായ ഗ്രാമം. ആ ഗ്രാമത്തിൽ കുറെയധികം കുടുംബങ്ങൾ. ആ കൂട്ടത്തിൽ ജീവിക്കാൻ നിവൃത്തി ഇല്ലാത്ത വിധം ദാരിദ്ര്യം അനുഭവിക്കുന്ന ഒരു കുടുംബം. അമ്മയും അനുജത്തിയും അടങ്ങുന്ന മനുവിന്റെ കുടുംബം. അനുജത്തി മധു തീരെ ചെറുതാണ്. മനു പത്താം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ രോഗിയായ അച്ഛൻ മരണപ്പെട്ടു. കൂലിപ്പണി ചെയ്തു കിട്ടുന്ന തുച്ഛമായ കുടുംബം പോറ്റിയിരുന്ന  അയാളുടെ മരണത്തോടെ ആ കുടുംബത്തിൽ ആകെയുണ്ടായിരുന്ന വരുമാനം  നിലച്ചു. അതോടെ ആ കുടുംബം കൊടും  പട്ടിണിയിലായി. കുടുംബം പോറ്റാനായി മനുവിന്റെ അമ്മ അടുത്ത വീടുകളിൽ പണിയെടുക്കാൻ തുടങ്ങി. പറ്റുന്നത്ര  ജോലിചെയ്തു മക്കളെ പഠിപ്പിക്കുകയും മൂന്ന് വയറിന്റെ വിശപ്പടക്കുകയും ചെയ്യാൻ അവർ നന്നേ പാടുപെട്ടു. അങ്ങനെ മനു പന്ത്രണ്ടാം ക്ലാസ്സും  മധു ആറാം ക്ലാസ്സും പൂർത്തിയാക്കി. പക്ഷെ സ്വന്തം അമ്മയുടെ കഷ്‌ടപ്പാട് മനുവിന് സഹിക്കാവുന്നതിലും അധികമായിരുന്നു. ഒടുവിൽ അമ്മയുടെ കഷ്ടപ്പാട് മാറ്റാൻ മനു തന്റെ പഠിപ്പവസാനിപ്പിക്കാൻ സ്വയം തീരുമാനിച്ചു. അമ്മയെയും അനുജത്തിയേയും സംരക്ഷിക്കാനും അനുജത്തി മധുവിനെ പഠിപ്പിക്കാനും അവൻ തീരുമാനിച്ചു. മനു കഷ്ടപ്പാടിന്റെയും അധ്വാനത്തിന്റെയും ലോകത്തേക്കിറങ്ങി. ചില നല്ല വ്യക്തിത്വങ്ങൾ മനുവിന്റെ ജീവിതം ആകെ മാറ്റിമറിച്ചു. അവരുടെ സഹായത്തിൽ മനു വിദേശത്തേക്ക് പുറപ്പെട്ടു അമ്മയെയും അനുജത്തിയേയും വിട്ടു പിരിഞ്ഞു നിൽക്കാൻ ഒട്ടും മനസുണ്ടായിരുന്നില്ല എങ്കിലും കഷ്ടപ്പാടുകൾ അകറ്റാൻ അത് അനിവാര്യമാണ് എന്ന് അവനു മനസിലായി. അങ്ങനെ മനു വിദേശത്ത് ജോലി ചെയ്യാൻ തുടങ്ങി. അത്യാവശ്യം മനു കിട്ടുന്ന കാശിൽ തന്റെ അത്യാവശ്യം ചെലവ് പോയിട്ട് ഭൂരിഭാഗവും അമ്മയ്ക്കു അയച്ചു കൊടുത്തു. അങ്ങനെ രണ്ട് വർഷം കടന്നു പോയി. മനുവിന്റെ വരുമാനത്തിൽ കുടുംബം ദാരിദ്ര്യത്തിൽ നിന്ന് കരകയറി. മനുവിന്റെ അമ്മ മകനെക്കുറിച്ചു അഭിമാനിച്ചു. മനുവിനു  നാട്ടിൽ വന്ന് അമ്മയെയും അനുജത്തിയേയും കാണാൻ ആഗ്രഹം തോന്നി. മാനേജരുടെ അനുവാദം കിട്ടിയ മനു ഏറെ സന്തോഷത്തോടെ വീട്ടിൽ വരാൻ തയാറായി അപ്പോഴേക്കും കൊറോണ എന്ന മഹാമാരി ലോകത്ത് വ്യാപിക്കാൻ തുടങ്ങി. മനുവിന്റെ നാട്ടിൽ വരാനുള്ള ആഗ്രഹം നടക്കില്ല എന്ന് ഏതാണ്ട് ഉറപ്പായി. മനുവിന്റെ ഓഫീസിലെ ഏതാനും പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മനു ആകെ തകർന്നു പോയി. കാരണം രണ്ടു വർഷം കഴിഞ്ഞു അമ്മയെയും അനുജത്തിയേയും കണ്ടിട്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് വീട്ടിൽ പോകാൻ അവസരം ലഭിച്ചത്. അതും നഷ്ടമായി. മനുവിനെയും  കൂടെയുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കി. ഒടുവിൽ ഫലം വന്നു മനുവിന് കോവിഡ് പോസറ്റീവ്. ഓരോ ദിവസവും മരണ നിരക്ക് കൂടുന്നു മനുവിന്റെ ആത്മ വിശ്വാസം കുറഞ്ഞു വന്നു. മനുവിന്റെ രോഗം വല്ലാതെ മൂർച്ഛിച്ചു. വല്ലാത്ത ശ്വാസതടസം, താൻ മരണത്തെ പുൽകാൻ പോവുകയാണ് എന്ന് മനുവിന് തോന്നി. അവന്റെ മനസ്സിൽ അമ്മയും സഹോദരിയും നിറഞ്ഞുനിന്നു. താൻ കൊറോണയ്ക്ക് കീഴടങ്ങിയാൽ പിന്നെ അവർ അനാഥരാകും. വീണ്ടും ദാരിദ്ര്യം അവരെ വരിഞ്ഞു മുറുക്കും. ഇല്ല ഞാൻ മരിക്കാൻ പാടില്ല ഇതിനെ അതിജീവിച്ചു തിരികെ എത്തണം. ജീവിക്കണം ഈ ചിന്ത അവന്റെ മനസ്സിൽ ഉറച്ചു. അവൻ ധൈര്യം വീണ്ടെടുത്തു. അത് അവന്റെ രോഗാവസ്ഥയിൽ അവനു താങ്ങായി. അവന്റെ രോഗത്തിന് നേരിയ ശമനം കണ്ടു തുടങ്ങി. മനു രോഗമുക്തനായി. ആശുപത്രി വിട്ടു. ഇനി കാത്തിരിപ്പ് വിമാനം അനുവദിച്ചു നാട്ടിലേക്കുള്ള യാത്രാതടസ്സം മാറി വീട്ടിൽ എത്താൻ അമ്മയെയും അനുജത്തിയേയും കാണാൻ.

അമീന എ ബി
9 ബി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ