സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ഇനിയെങ്കിലും... .

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയെങ്കിലും... .


പണം ആണ് വലുതെന്നു ആരോ പറഞ്ഞു
പണം അല്ല വലുതെന്നു കൊറോണ പറഞ്ഞു
വൈറസിൽ നിന്ന് മോചനം നേടാൻ
പലതും മാറ്റി വയ്ക്കാൻ പലരും ശ്രമിച്ചു
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീ ഇത്ര ഭീകരൻ ആണോ.
സങ്കടം ഏറെ ഉണ്ട് നീ വിഴുങ്ങിയ
എത്രയോ മനുഷ്യരെ ഓർക്കുമ്പോൾ
നീ ഈ ഗതി ചൂണ്ടി കാട്ടിയത്
മനുഷ്യരുടെ സൻ മാർഗത്തിനോ
ഇനിയെങ്കിലും മനുഷ്യ വെടിയു
നിന്നുടെ അഹങ്കാരം ഇനിയെങ്കിലും..........
കൊറോണ വന്നു മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാൻ തുടങ്ങി
പണത്തെ കുറിച്ച് ചിന്തിക്കുന്നു പോലും ഇല്ല
സ്വയം വൃത്തി കൈവരിക്കാൻ തുടങ്ങി
കുഞ്ഞിങ്ങളോടൊത്തു സമയം ചിലവിട്ടും
അനാവശ്യ മായി പുറത്തു പോകാതെയും
അപകടമരണം ട്രാഫിക് ജാം
വെട്ടും കൊലപാതകവും ഇല്ലാതെയായി
അനാവശ്യ ചിലവില്ല ഇമ്മോറൽ
ട്രാഫിക് ഇല്ല എല്ലാം ഈ കൊറോണയാൽ
കൊറോണ നിനക്ക് നന്ദി നന്ദി
മനുഷ്യനെ മനുഷ്യനാക്കി മാറ്റിയതിൽ
നിനക്ക് ഒരായിരം നന്ദി ..................


നാസിഫ
3 സി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത