സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/അതിജീവിക്കാം, ഒന്നായി.....

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം, ഒന്നായി.....

അണകെട്ടിയും അതിർത്തി തിരിച്ചും മനുഷ്യൻ സൃഷ്ടിച്ച പ്രതിബന്ധങ്ങളെ ഒക്കെ തകർത്തെറിഞ്ഞുകൊണ്ടാണ് 2 വർഷം മുമ്പ് കേരളത്തിൽ പ്രളയമെത്തിയത്. ഇപ്പോൾ ഇതാ കണ്ണടച്ചുതുറക്കുന്ന നേരത്തിൽ നമ്മുടെ നാട്ടിലൊരു മഹാമാരി പടർന്നു പിടിക്കുന്നു. ഒന്നു തുമ്മാനെടുക്കുന്ന സമയം. അത്രയും മതി ആ വൈറസിന്. ലോകത്തിന്റെ അതിർത്തികളെയൊന്നാകെ അവഗണിച്ചുക്കൊണ്ട് അതങ്ങനെ ആളിപ്പടരുകയാണ്. പ്രളയകാലത്ത് ചിലർ വീടുവിട്ടിറങ്ങാതിരുന്നതാണ് സമൂഹത്തിനും സർക്കാരിനും തലവേദനയായതെങ്കിൽ വീട്ടിലിരിക്കാൻ കൂട്ടാക്കാത്തവരാണ് ഇന്ന് നാടിന് ബാധ്യതയാകുന്നത്. നിറവും മതവും സ്വത്തും പദവിയും ഭാഷയും രാജ്യവും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ആ മഹാമാരിയെ തടുക്കാൻ ഒരൊറ്റ വഴിയേ ഇപ്പോൾ നമുക്ക് മുന്നിൽ ഉള്ളൂ; വീട്ടിലിരിക്കുക. സമൂഹവുമായി അകലം പാലിക്കുക. അതിലൂടെ നാടിനൊപ്പം ചേരുക.മഹാപ്രളയത്തിൽ ഒന്നിച്ചു നിന്നവരാണ് നാം. ഈ മഹാമാരിയിലും നമുക്ക് അങ്ങനെതന്നെ തുടരാം.
" വീട്ടിൽ സുരക്ഷിതരായി ഇരിക്കൂ..... 'BREAK THE CHAIN' ൽ പങ്കാളിയാകൂ......

സെഫാനിയ ജോസഫ്
8 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം