സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/മുഖം മറയ്ക്കു, കൈ കഴുകു

Schoolwiki സംരംഭത്തിൽ നിന്ന്
മുഖം മറയ്ക്കൂ, കൈ കഴുകൂ

ഈ കൊറോണ സമയത്തു മനുഷ്യർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്‌. എന്നാൽ ഈ വിപത്തിൽ നിന്ന് രക്ഷ വേണമെങ്കിൽ വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും തികച്ചും അനിവാര്യമാണ്.

വ്യക്തിശുചിത്വം പോരാ പരിസരശുചിത്വം പാലിക്കാനും നമ്മൾ ഏറെ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ശുചിത്വം നമ്മെ രോഗങ്ങളിൽ നിന്നുംസംരക്ഷിക്കുകയും ജീവിതത്തിന്റെ ഗുണം വർധിപ്പിക്കുകയും ചെയ്യും. വായു, വെള്ളം, പൊതുനിരത്തുകൾ എന്നിവ വൃത്തിയായി സൂക്ഷിക്കാനും ഓരോരുത്തരും ശ്രമിക്കേണ്ടതാണ്.

ശുചിത്വത്തിനായി ഒരു വിദ്യാർത്ഥി എന്ന നിലയിൽ നമ്മൾ ചെയ്യേണ്ടത്

1.കടലാസ്സുകളും മറ്റും വലിച്ചെറിയാതെ ചവറുപെട്ടികളിൽ കൊണ്ടി ടുന്നതു ശീലമാക്കുക 2.സ്കൂളിലെ കക്കുസ് ഉപയോഗിച്ചതിന് ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് വൃത്തിയാക്കുക 3.പൊതുസ്ഥലത്തു തുപ്പുന്ന ശീലം ഒഴിവാക്കുക 4.പരിസ്ഥിതിദിനം പോലുള്ള അവസരങ്ങളിൽ ഏതെങ്കിലും ഒരു പൊതുസ്ഥലം ശുചിയാക്കാൻ വേണ്ട പദ്ധതി തയാറാക്കുക 5.കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുന്നതും, പൊതുസ്ഥലത്തു മുഖം മറച്ചു നടക്കുന്നതുമൊക്കെ ഇനി നമ്മുടെ ശീലമാക്കിയേ തീരു.

സലാഹുദീൻ
8D സൈന്റ്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം