സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/ഭയമില്ല, ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമില്ല, ജാഗ്രതയാണ് വേണ്ടത്

ഒരു കോശത്തിന്റെ പോലും ഇല്ലാത്ത ഒരു അണുബാധയാണ് നാല് മാസമായി ലോകത്തിന്റെ സംസാര വിഷയം. ജീവനുള്ള വസ്തുവിൽ കയറി സ്വജീവിതം സൃഷ്ടിക്കുന്ന ഒരു പ്രത്യേകതരം വർഗ്ഗത്തിൽ പെട്ടതാണ് കൊറോണ എന്ന അണുബാധയും.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഈ മഹാമാരിയിൽ നിന്ന് രക്ഷനേടണമെങ്കിൽ ജാഗ്രത വേണം ഭയമല്ല. 2019ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാൻ നഗരിയിൽ പ്രത്യക്ഷപ്പെട്ട ഈ അണുബാധ ലോകത്തിലെ ഏഴ് ഭൂഖണ്ഡത്തിൽ ആറിലും പടർന്നിരിക്കുകയാണ്.

മറ്റൊരാളുടെ സ്രവം വഴിയും സ്പര്ശനം വഴിയും പടരുന്ന ഈ രോഗം ഇന്ന് ലോകത്തിലെ 5.5 ബില്യൺ ജനതയിൽ 2, 403, 963 ജനങ്ങളിലേക്കും പടർന്നിരിക്കുകയാണ്. ഈ ഒരവസ്ഥയിൽ നാമെല്ലാരും ഭയപ്പെടുകയില്ല വേണ്ടത് മറിച്ച് ജാഗ്രതയാണ് വേണ്ടത്. വീട്ടിൽ അടച്ചുപൂട്ടിയിരിക്കുന്ന നമ്മിൽ പലരും സർക്കാരിനെ വിമർശിക്കാറുണ്ട്, എന്നാൽ ലോക്കഡോൺ അല്ലാതെ മറ്റൊരു വഴിയും ഈ മഹാമാരി കാലത്ത് നമ്മുക്ക് ചെയ്യാൻ കഴിയില്ല.

രണ്ട് പ്രളയവും, നിപ്പായും, ഓഖിയും ഒക്കെ ജാഗ്രതാ പൂർവ്വം നേരിട്ട നമ്മൾ മലയാളികൾ മറ്റു രാജ്യങ്ങൾക്ക് മാതൃകയായി ജാഗ്രതയോടെ ഈ മഹാമാരി കാലത്തെയും മുന്നേറും. ഇതിനായി എല്ലാവരും തന്നെ ജാഗ്രതയോടെ വ്യക്തിശുചിത്വം പാലിച്ച് വീട്ടിൽ ഒതുങ്ങി കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുക. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ച് നമ്മുക്ക് ഒന്നിച്ച് മുന്നേറാം തരണം ചെയ്യാം വിജയിക്കാം. സ്തംഭിതമായ നമ്മുടെ ജീവിതം വീണ്ടും ചലിപ്പിക്കാം.

ഇഷിക ഇസ്മയിൽ
9a സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം