സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/പ്രകൃതിയും പ്രളയക്കെടുതിയും രോഗങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും പ്രളയക്കെടുതിയും രോഗങ്ങളും

ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണ് പ്രകൃതി. പ്രകൃതിയിൽ വിലമതിക്കാനാകാത്ത മാറ്റങ്ങൾ സംഭവിക്കുന്നതു കൊണ്ടാണ് പ്രകൃതിയെ നാം വെറുക്കാത്തത്. നമുക്ക് ചുറ്റും ഉള്ളത് പ്രകൃതിയിലെ പുതുമയുള്ള കാഴ്ചകളാണ്. സുപ്രഭാതം, ഭൂമിയുടെ പച്ചപ്പ്, പൂക്കൾ ജീവന്റെ പുതു നാമ്പുകൾ എന്നിവ ഓരോ ദിവസവും പുതുമയുള്ളതാവുന്നു . പ്രകൃതിയുടെ സൗന്ദര്യമാണ് മനുഷ്യനെ ജീവിക്കണം എന്ന് ബോദ്യപ്പെടുത്തുന്നത്. ഈ സൗന്ദര്യമാണ് നമ്മുടെ ജീവിതത്തെ മധുരമുള്ളതാക്കുന്നത്. ഒരേ കാഴ്ചകൾ തന്നെയാണെങ്കിൽ ജീവതം നമുക്ക് മടുക്കും. മരങ്ങൾ വെട്ടി നശിപ്പിച്ചും മണ്ണിടിച്ചും പുഴയിലെ ജലം മലിനമാക്കിയും മണൽ വാരിയും നാം പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഇതിനൊക്കെ പ്രതിഫലമായി കേരളത്തിൽ ഒരു മഹാ ദുരന്തം ബാധിച്ചു . ആ പ്രളയക്കെടുതിയിൽ അനേകം വീടുകളും മറ്റും നശിച്ചു . ഒരു കഥ , ഒരാൾ തന്റെ ഒരേക്കർ പറമ്പിന്റെ ഗെയിറ്റിൽ ഒരു ബോർഡ് വച്ചിരുന്നു . അതിൽ ആർക്കും പ്രവേശനമില്ല എന്നും എഴുതി വച്ചിരുന്നു . ഗെയിറ്റ് പൊട്ടിച്ച് വെള്ളം അകത്തുകയറി എല്ലാം നശിച്ചു. അപ്പോൾ അദ്ദേഹം അയൽക്കാരന്റെ വീടിന്റെ മട്ടുപ്പാവിൽ കഴിയുകയായിരുന്നു. ജാതി മത വ്യത്യാസമില്ലാതെ നാം എല്ലാവരും ഒറ്റക്കെട്ടായി നിന്നു. ഇതാണ് പ്രകൃതി , അതിന്റെ ചലനം ഒന്ന് തെറ്റിയാൽ മതി എല്ലാം നശിക്കാൻ . അതുകൊണ്ടു പ്രകൃതി തന്നെയാണ് ദൈവം. മറ്റുള്ളവർക്കുവേണ്ടി ജീവൻ കൊടുത്ത മൽസ്യ തൊഴിലാളികളെ നാം ഇന്നും ഓർക്കുന്നു . നിപ്പ എന്ന മഹാമാരി കേരളത്തെ ബാധിച്ചിട്ടും നമ്മൾ അതിനെ നേരിട്ടു. അതുപോലെ കോവിഡ് 19 എന്ന മഹാ മാരി പടർത്തുന്ന കൊരോണ വൈറസിനെ നമുക്ക് പൂർണ്ണമായും നശിപ്പിക്കാം. കൈകൾ സാനിറ്റയ്സർ കൊണ്ടും സോപ്പുകൊണ്ടും കഴുകി രോഗാണു വിമുക്തമാക്കാം. അത്യാവശ്യമാണെങ്കിൽ മാത്രം വീടിനു പുറത്തിറങ്ങാം. മാസ്കുുകൾ നിർബന്ധമായും ധരിക്കണം . പൊതു സ്ഥലങ്ങളിൽ തുപ്പരുത് , ശാരീരിക അകലം പാലിക്കുക. “ ഭയമല്ല വേണ്ടത് ജാഗ്രതയാണ് ". {

അവന്തിക ശ്രീജിത്ത്
9 എ സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം