സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ജനസംഖ്യ ദിനം ഡിബേറ്റ്
ഹിരോഷിമ ദിനം

തങ്കി സെൻ്റ് ജോർജ്ജ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.യു.പി, എച്ച്.എസ് വിഭാഗം കുട്ടികളെ ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ള ഈ ക്ലബിൻ്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് സ്ക്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപികമാരായ ശ്രീമതി മേരി ക്ലാരറ്റ് ,ശ്രീമതി ട്രീസ ലിന്നസ് എന്നിവരാണ്.

സാമൂഹ്യ ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട എല്ലാ ദിനാഘോഷങ്ങളും ഫലപ്രദമായി സ്കൂളിൽ നടത്തിവരുന്നു.202l-22 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ 5 ന് ലോക പരിസ്ഥിതി ദിനാഘോഷത്തോടെ ആരംഭിച്ചു.അന്നേ ദിനം കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു. J

uly 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജനസംഖ്യാ വളർച്ച ഗുണമോ? ദോഷമോ? എന്ന വിഷയത്തെ ആസ്പദമാക്കി ഡിബേറ്റ് മത്സരം ഓൺലൈനായി ഗൂഗിൾ മീറ്റിലൂടെ നടത്തി.കൂടാതെ ജനസംഖ്യ ക്വിസും നടത്തുകയുണ്ടായി..

ഓഗസ്റ്റ് 6,9 തിയതികളിൽ ഹിരോഷിമ ,നാഗസാക്കി ദിനങ്ങൾ ആഘോഷിച്ചു.അതിന്റെ ഭാഗമായി കുട്ടികൾ എല്ലാവരും ഒരു സഡാക്കോ കൊക്കിനെ പേപ്പർ *കൊണ്ട് ഉണ്ടാക്കി. അതിനു ശേഷം ഒരു കൈയ്യിൽ സഡാക്കോ കൊക്കിനെയും മറ്റേ കയ്യിൽ കത്തിച്ച മെഴുകുതിരിയും പിടിച്ച് സമാധാന സന്ദേശം ലോകത്തിനു നൽകി.

August 15-ാം തിയതി നമ്മുടെ രാജ്യത്തിൻ്റെ 75-ാംസ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി *Thankey , St. George 's High School ലെ വിദ്യാർത്ഥികൾക്കായി ആകർഷണീയങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചത്

കുട്ടികളിൽ ദേശ സ്നേഹം, പൂർവ്വിക രോടുള്ള ബഹുമാനം, രാഷ്ട്രത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുവാനുളള ഉത്തരവാദിത്വം, ദേശീയത തുടങ്ങിയ മൂല്യങ്ങൾ വളർത്തിക്കൊണ്ടു വരുവാൻ  സ്വാതന്ത്ര്യ ദിനാഘോഷം വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്.

അതിനാൽ തികഞ്ഞ പൗരബോധത്തോടും വർദ്ധിച്ച ഉത്സാഹത്തോടും കൂടെ ഓരോ പരിപാടിയിലും കുട്ടികൾപങ്കെടുക്കേണ്ടതാണെന്ന വസ്തുത കട്ടികളെ മനസ്സിലാക്കിക്കൊണ്ട്

പ്രഛ്ചന്ന വേഷമത്സരം,ദേശഭക്തി ഗാനാലാപനം,സ്വാതന്ത്ര്യ ദിന പോസ്റ്റർ തയ്യാറാക്കൽ

നൃത്തo ,ദേശീയ പതാക ഉണ്ടാക്കൽ ,ദേശീയ ചിഹ്നങ്ങൾ ഉണ്ടാക്കൽ തുടങ്ങിയവ സംഘടിപ്പിച്ചു.

ജ്യോതിർഗമയ -

അമൃതോത്സവം ദീപം തെളിയിക്കൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 14 ന് വൈകിട്ട് 7 മണിക്ക് വിദ്യാർത്ഥികൾ , അധ്യാപകർ,ജീവനക്കാർ, പൊതു സമൂഹം

എന്നിവരുടെ നേതൃത്വത്തിൽ ജ്യോതിർഗമയ ദീപം തെളിയിച്ചു.