കൊറോണ കാലഘട്ടമായതിനാൽ കുട്ടികൾക്ക് ക്ലാസുകൾ നവംബര് മാസത്തിലാണ് ആരംഭിച്ചത് .സ്‌കൂളിൽ എത്തുന്നു മുൻപ് നടന്ന ഓൺലൈൻ ക്ലാസ്സുകളിലെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഗൂഗിൾ ക്ലാസ് റൂമുകൾ ഉണ്ടാക്കാനും ഇ മെയിൽ ഐഡികൾ ഉണ്ടാക്കുന്നതും അവരുടെ കൂട്ടുകാരെ സഹായിച്ചു .ഗൂഗിൾ മീറ്റുകളിൽ നടത്തിയ ക്ലാസ്സുകളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ നല്ല രീതിയിൽ നടത്തി .കുട്ടികൾ ആ വർഷത്തെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ചെയ്തു

25041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25041
യൂണിറ്റ് നമ്പർLK/2018/25041
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലആലുവ
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല അങ്കമാലി
ലീഡർഷാനെറ്റ് ഷാജു
ഡെപ്യൂട്ടി ലീഡർടെസ്സ പ്രസാദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുധ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിർമല കെ പി
അവസാനം തിരുത്തിയത്
22-06-202325041

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ‌‌‌‌‌‌‌‌‌‌‌ 2021 2022

സൈബർ സെക്യൂരിറ്റി ക്ലാസുകൾ സബ്ജില്ലാ തലത്തിൽ

കൈറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നൽകുന്നതിനുള്ള പരിശീലനം തിരെഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുകയുണ്ടായി .അങ്കമാലി സബ്‌ജില്ലയുടെ പരിശീലനം തുറവൂർ മാർ അഗസ്റ്റിൻ വിദ്യാലയത്തിലാണന് നടന്നത് .മാസ്റ്റർ ട്രെയ്നർ എൽബി ആയിരുന്നു പരിശീലകൻ .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആലീസ് മാർട്ടിൻ ,ദേവനന്ദ സന്തോഷ് ,ഗ്രേസ് മോൾ കോലഞ്ചേരി .അനൂജ പി സന്തോഷ് ലൈറ്റിൽകിത്സ്‌ മിസ്ട്രെസ്സുമാരായ സുധ ജോസ് ,ഷൈനി പോൾ എന്നിവർ പങ്കടുത്തു .സൈബർ സെക്യൂരിറ്റി ക്ലാസ്സുകളുടെ മോഡലുകൾ പരിചയപ്പെടുത്തി എടുക്കേണ്ട രീതികൾ വിശദീകരിച്ചു

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സൈബർ സെക്യൂരിറ്റി ക്ലാസ്

അമ്മമാർക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസുകൾ നടത്തുന്നതിന്റെ പരിശീലനം എന്നോണം തിരഞ്ഞെടുത്ത കുട്ടികൾ മറ്റു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കു ക്ലാസ്സുകൾ  നൽകി .കുട്ടി അധ്യാപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഗ്രൂപ്പുകളിൽചർച്ച ചെയ്തു അവർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകി ഷൈനി പോൾ നവ്യ എബ്രഹാം എന്നി അധ്യാപകരാണ് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയത്

അമ്മമാർക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസുകൾ

രണ്ടു ദിവസത്തെ പരിശീലനത്തിന് ശേഷമാണ് കുട്ടീ അധ്യാപകർ 'അമ്മ മാർക്ക് സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ ക്ലാസുകൾ നൽകിയത് .എല്ലാ മോഡലുകളും കുട്ടികൾ നന്നായി ഒരുങ്ങിയിരുന്നു പ്രോജെക്ടറിന്റെ സഹായത്തോടെ പരിശീലനം ലഭിച്ച കുട്ടികളായ ആലീസ് മാർട്ടിൻ ,ദേവനന്ദസന്തോഷ് ,ഗ്രേസ് മോൾ കോലഞ്ചേരി .അനൂജ പി സന്തോഷ് വളരെ മനോഹരമായി ക്ലാസുകൾ എടുത്തു .ഞങ്ങളുടെ ലിറ്റിൽ കൈറ്റ്സ് കുടുംബത്തിന്റെ അഭിമാന ദിവസമായിരുന്നു അന്ന് അമ്മമാരെല്ലാവരും തന്നെ കുട്ടികളെ പ്രോത്സാഹിപ്പിച്ചു അത് കുട്ടികൾക്ക് ഏറെ ആത്മവിശ്വാസം നൽകി

അനിമേഷൻ  ക്ലാസുകൾ

അനിമേഷൻ ക്ലാസുകൾ തരത്തിലുള്ള കുട്ടികൾക്ക് നടത്തുകയുണ്ടായി ടിപി ട്യൂബ് ഡെസ്ക് എന്ന സോഫ്റ്റ്‌വെയർ ആണ് കുയ്റ്റികൾക്കു പരിശീലനം നൽകിയത്  ട്വീനിംഗിലും കുട്ടികൾക്ക് പരിശീലനം നൽകി

പ്രോഗ്രാമിങ് ക്ലാസുകൾ

സ്ക്രാച്ച് എന്ന സോഫ്‌റ്റെവെയിൽ ആണ് കുട്ടികൾക്ക് പ്രോഗ്രാമിങിൽ പരിശീലനം നൽകിയത് പുസ്തകത്തിലുള്ള ഗെയിമുകൾ മാത്രമല്ല ചിത്രങ്ങൾ ചേർത്ത് പുതിയവ ഉണ്ടാക്കാനും കുട്ടികൾ താത്പര്യം കാണിച്ചു

മലയാളം കമ്പ്യൂട്ടിങ് പരിശീലനം

മലയാളം കമ്പ്യൂട്ടിങ് പരിശീലനം  കുട്ടികൾക്ക് നൽകി ഡിജിറ്റൽ മാഗസിൻ ഉണ്ടാക്കുന്നതിനുള്ള പരിശീലനവും കുട്ടികൾക്ക് നൽകി .ഡിജിറ്റൽ മാഗസിൻ ഉണ്ടാക്കാൻ ഒരു സംഘം കുട്ടികളെ തിരഞ്ഞെടുത്തു .മുൻ വര്ഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവർക്കു വേണ്ട നിർദ്ദേശം നൽകി

സ്കൂൾ തല ക്യാമ്പ്

അനിമേഷൻ പ്രോഗ്രാമിങ് മൊബൈൽ ആപ് എന്നിവയിലാണ് കുട്ടികൾക്ക് സ്കൂൾ തല ക്യാമ്പ് നടത്തിയത് എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്യാമ്പിൽ ഉത്സാഹപൂർവ്വം പങ്കെടുത്തു അതിലെ കളികളും മത്സരങ്ങളും കുട്ടികൾക്ക് മാത്സര്യം ജനിപ്പിക്കുന്നതും കൗതുകം ഉളവാക്കുന്നതുമായിരുന്നു .നവ്യ ,റിൻസി, രെമ്യ ഇനീ അധ്യാപകരാണ് ക്യാമ്പ്ക്ലാസുകൾ നയിച്ചത് .ക്യാമ്പിനോടനുബന്ധിച്ചു കുട്ടികൾക്ക് ഉച്ച ഭക്ഷണവും നൽകി .സബ്ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ നിഖിത ,പ്രിയങ്ക,ഗ്രേസ് മോൾ ,ദേവനന്ദ എന്നിവരെയും അനിമേഷൻ ക്ലാസുകളിലേക്ക് അനൂജ ,ജിസ്ന കീർത്തന എന്നിവരേയും തിരഞ്ഞെടുത്തു .

സബ് ജില്ല ക്യാമ്പ്

സബ്ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ നിഖിത ,പ്രിയങ്ക,ഗ്രേസ് മോൾ ,ദേവനന്ദ എന്നിവരെയും അനിമേഷൻ ക്ലാസുകളിലേക്ക് അനൂജ ,ജിസ്ന കീർത്തന എന്നിവരേയും തിരഞ്ഞെടുത്തിരുന്നു .സബ് ജില്ല ക്യാമ്പ് അങ്കമാലി ഹോളി ഫാമിലി വിദ്യാലയത്തിൽ വച്ച് നടത്തപ്പെട്ടു ഹെലന കെ പി യും സജോ ഉം ആയിരുന്നു  പ്രോഗ്രാം ക്ലാസ്സിന്റെ പരിശീലകർ .എൽബി ബേബി ഗിരിജ എന്നീ അധ്യാപകരാണ് അനിമേഷൻ ക്ലാസ്സിന്റെ പരിശീലകർ .ക്ലാസുകൾ ഉയർന്ന നിലവാരം പുലർത്തി കുട്ടികൾ ക്യാമ്പിലുള്ള പ്രവർത്തനങ്ങൾ നന്നായി ചെയ്തു

സ്കൂൾ വിക്കി അപ്‌ഡേഷൻ പരിശീലനം

സ്കൂൾ വിക്കി അപ്‌ഡേഷൻ നു വേണ്ട പരിശീലനം ലഭിച്ച അധ്യാപകർ കുട്ടികൾക്കും പരിശീലനം നൽകി

സ്കൂൾ വിക്കി അപ്‌ഡേഷൻ

സ്കൂൾ വിക്കി പേജിന്റെ അപ്‌ഡേഷൻ വിവിധ അധ്യാപകരുടെ സഹകരണത്തോടെ നടത്തി അപ്‌ഡേഷൻ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചു

അവാർഡുകൾ

സ്കൂൾ വിക്കി അപ്‌ഡേഷൻ എറണാകുളം ജില്ല

സ്കൂൾ വിക്കി അപ്‌ഡേഷൻ എറണാകുളം ജില്ലയിൽ വിദ്യാലയങ്ങൾ തിരഞ്ഞെടുത്തു അതിൽ ഒരു വിദ്യാലയം കറുകുറ്റി സെന്റ് ജോസഫ് വിദ്യാലയമായിരുന്നു .കൈറ്റ് നൽകിയ പരിശീലനവും മാസ്റ്റർ ട്രൈനേഴ്‌സ് ആയ എൽബി സർ മൈക്കിൾ സർ എന്നിവരുടെ സഹായങ്ങളും ഇതിനു സഹായകമായി ഇതിനുള്ള അവാർഡ് എറണാകുളം ജില്ല കോർഡിനേറ്റർ സ്വപ്നടീച്ചറിൽനിന്നും  സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബിയും എസ് ഐ ടി സി സുധ ജോസും ചേർന്ന് സ്വീകരിച്ചു തുടർന്ന് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ വിക്കി അപ്‌ഡേഷൻ നു സഹകരിച്ച എല്ലാവരേയും ആദരിച്ചു  

 
സ്‌കൂൾ വിക്കി പേജ് അപ്‌ഡേഷൻ