സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം
നാം ഒരു വലിയ വിപത്തിനെ ആണ് നേരിടാൻ പോകുന്നത് .നാം ഭൂമിയോട്  ചെയ്യുന്ന ദുഷ്പ്രവൃത്തികളുടെ  ഫലമാണ് നാമിന്ന് കാണുന്ന പ്രളയവും കൊറോണയും എല്ലാം .ഇത് നമ്മെ മാത്രമല്ല മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിനെ  ബാധിക്കുന്നു .പ്രകൃതി സംരക്ഷണം വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ് .അതിനെക്കുറിച്ച് നാം ഏവരും ചിന്തിക്കേണ്ടിയിരിക്കുന്നു . ചിന്തിച്ച് തള്ളരുത് നമുക്ക് എന്ത് ചെയ്യാനാകുമോ  അത് ചെയ്യുകയും വേണം.സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതു വാഹനങ്ങൾ ഉപയോഗപ്പെടുത്തണം .അതുവഴി ഒരു പരിധിവരെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സാധിക്കും .പെട്രോളിയം ഉൽപന്നങ്ങളുടെ ഉപയോഗവും കുറയും .അല്ലെങ്കിൽ വരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമല്ലാതെ ആവും .മാലിന്യങ്ങൾ ജലസ്രോതസ്സുകളിൽ ലേക്കും പൊതുഇടങ്ങളിലും എറിയാതെ വേണ്ടവിധത്തിൽ സംസ്കരിക്കുക.ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചാൽ പരിസ്ഥിതി സംരക്ഷണം നമുക്ക് സാധ്യമാക്കാം .വരും തലമുറയ്ക്കും ഇവിടെ ജീവിക്കേണ്ടേ ...അവർക്കും അതിനുള്ള അവകാശം ഇല്ലേ ...അതുകൊണ്ട് അവർക്കായി നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം .ഈ വിഷയത്തിൻറെ  ഗൗരവത്തെ പറ്റി നമുക്ക് ബോധവാന്മാരാകാം .വരുംതലമുറയ്ക്കായി നല്ലൊരു നാളെയ്ക്കായി നമുക്ക് കൈകോർക്കാം .
ലക്ഷ്മി പ്രിയ മനോജ്
8B സെന്റ് ജോസഫ്‌സ് ജി എച്എസ് എസ് കറുകുറ്റി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം