സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ക്രാന്തദർശിയും ഋഷിതുല്യനും ബഥനി സന്യാസിനി സമൂഹത്തിൻെറ സ്ഥാപകനുമായ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് പിതാവിൻെറ ദർശനവും ആഗ്രഹവും അനുസരിച്ച് സ്ത്രീ ശാക്തീകരണവും തദ്വാര കുടുംബ,സാമൂഹ്യ,രാഷ്ട്രീയ പുരോഗതിയും ലക്ഷ്യമാക്കി ബഥനി സന്യാസിനി സമൂഹത്തിെൻെറ നേതൃത്വത്തിൽ ഈ സ്കൂൾ സ്ഥാപിതമായി.1955 ജൂൺ 6ാം തീയതി അപ്പർ പ്രൈമറി വിഭാഗമായിട്ട് ഈ വിദ്യാലയം സമാരംഭിച്ചു.1960-ൽ പ്രൈമറി വിഭാഗത്തിനും 1961 -ൽ നഴ്സറി വിഭാഗത്തിനും അനുമതിയായി.1961-ൽ ഹൈസ്കൂൾ കെട്ടിടം പൂർത്തിയായി.1964-ൽ ഹൈസ്കൂൾ ആയി ഉയർത്തി.2002-ൽ വിദ്യാലയത്തിലെ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം