സെൻട്രൽ എൽ.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/എന്റെ അടുക്കളത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അടുക്കളത്തോട്ടം

ഈ അവധിക്കാലത്തു അമ്മയോടൊപ്പം എന്റെ അടുക്കളത്തോട്ടം വലുതാക്കാൻ ഞാൻ തീരുമാനിച്ചു. കുറച്ചു ചെടികൾ മാത്രമേ എന്റെ തോട്ടത്തിൽ ഉണ്ടായിരുന്നുള്ളു. വെണ്ട, തക്കാളി, പയർ, ചീര ഇതൊക്കെ ഞാൻ തന്നെ നട്ടതാണ്. വെള്ളമൊഴിക്കുന്നതും ഞാൻ തന്നെ. ചെടിച്ചട്ടിയിലാണ് ഇവ നട്ടിരുന്നത്. എന്നാൽ ഇപ്പോൾ അമ്മ നിലത്തു മണ്ണ് കിളച്ചു തടമെടുത്തു തന്നു. അതിൽ തലേ ദിവസം വെള്ളത്തിലിട്ടു വെച്ചിരുന്ന കൈപ്പ, പയർ, മത്തൻ, കുമ്പളം, വഴുതന ഇവയുടെ വിത്തുകൾ നട്ടു. എന്നും രാവിലെ വിത്ത് മുളച്ചത് നോക്കാനാണ് ഞാൻ ആദ്യം പോകുക. എന്നിട്ടേ മറ്റു കാര്യങ്ങൾ ചെയ്യാറുള്ളു. മണ്ണിനടിയിൽ നിന്നും മുള പുറത്തേക്കു വരുന്നത് കാണാൻ നല്ല രസമാണ്. കുറച്ചു ദിവസങ്ങൾ കൊണ്ട് ഇലകൾ വന്നു. എന്നും രാവിലെയും വൈകുന്നേരവും വെള്ളമൊഴിച്ചു കൊടുക്കും. മുമ്പ് നട്ടിരുന്ന ചീര, തക്കാളി, പയർ ഇവയിൽ നിന്ന് കിട്ടിയ പച്ചക്കറി വീട്ടിൽ കറി വെക്കാൻ എടുത്തിരുന്നു. ചെടികളെ നോക്കാൻ എനിക്ക് ഇപ്പോൾ കുറെ സമയം കിട്ടുന്നുണ്ട് .

സംഘമിത്ര എം എസ്
2A സെൻട്രൽ എൽ പി സ്കൂൾ ,പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം