കൊറോണയെന്നൊരു വൈറസിൻ
ഭീതിയിലാണ്ടൊരു ലോകത്തിൽ
പകച്ചുനിൽക്കും ജനതക്കായ്
പാടുന്നു ഞാൻ പുതുഗീതം
ആശ്വാസത്തിൻ പുതുഗീതം
ജീവനെടുക്കും കൊറോണ വൈറസ്
എന്നൊരു പേടി വേണ്ടേ വേണ്ട
കരുത്തുനേടാം ഒന്നായ് നിൽക്കാം
നേടിയെടുക്കാം പുതുലോകം
കുടുംബമൊത്ത് ഭവനത്തിൽ
കഴിഞ്ഞുകൂടുക നാമെല്ലാം
സർക്കാർ നൽകും നിർദ്ദേശങ്ങൾ
പാലിക്കുക നാം തെറ്റാതെ
ഒത്തൊരുമിച്ചീ പോരാട്ടത്തിൽ
തുരത്തുകവേണം വൈറസിനെ
ആശങ്കകളെ ദൂരെയകറ്റി
അതിജീവിക്കാം കരുത്തുനേടാം.