നുദിനം വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്ര സാങ്കേതിക മേഖലകളെ കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്നതിനും അവരെ ശാസ്ത്രബോധം ഉള്ളവരാക്കി വളർത്തുന്നതിനും ശ്രീ ജിബിൻ തോമസിന്റെ നേതൃത്വത്തിൽ ശാസ്ത്ര ക്ലബ്ബ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു . ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ ,ക്വിസ് മത്സരങ്ങൾ , സെമിനാറുകൾ എന്നിവ നടത്തുന്നു . ശാസ്ത്ര താല്പര്യമുള്ള കുട്ടികൾക്ക് ശാസ്ത്രമേളകളിൽ മികച്ച പിന്തുണ ഉറപ്പുവരുത്തുന്നതിനോടൊപ്പം ഇൻസ്പെയർ അവാർഡ് , YIP ശാസ്ത്രപഥം , സ്കൂൾ ഇന്നൊവേഷൻ തുടങ്ങി വിദ്യാർഥികളുടെ ശാസ്ത്രാ ഭിരുചി വളർത്തുന്നതിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു . കണ്ണൂർ സയൻസ് പാർക്ക് സംഘടിപ്പിച്ച ജില്ലാതല സയൻസ് ക്വിസ് മത്സരത്തിൽ മാസ്റ്റർ മാത്യൂസ് ജോൺ നാലാം സ്ഥാനം കരസ്ഥമാക്കി . ഇരിട്ടി ഉപജില്ല ശാസ്ത്ര സെമിനാറിൽ മാസ്റ്റർ സാവിയോ സാബു മൂന്നാം സ്ഥാനം കരസ്ഥമാക്കി . ഇരിട്ടി എം . ജി കോളേജിൽ വച്ച് നടന്ന ജെയിംസ് ടോം സ്മാരക സയൻസ് ക്വിസ്സി ൽ മാസ്റ്റർ മാത്യൂസ് ജോൺ - കുമാരി നേഹ തെരേസ ജെയിംസ് എന്നിവർ ഒന്നാം സ്ഥാനം നേടി .