ഓ.. എത്ര ദുഷ്കരം ഈ
നാടിൻ ഗതിയിന്ന്
ദൈവത്തിൻ സ്വന്തം നാടെന്ന
പേരുമായ് ഈ ഭൂവിൽ
കേരളത്തിൻ ഗതിയിന്നെന്താണ് ?
പൊന്നുവിളയും ഈ മണ്ണിൽ
ഇന്ന് പൊന്നുമില്ല വിളയുമില്ല
ഉള്ളതോ ശുചിത്വമില്ലാ ചില
മനുഷ്യഹൃദയങ്ങൾ മാത്രം
പച്ച പുൽപാടങ്ങളും വയലുകളും
പുഴയോരങ്ങളുടെയും സ്ഥാനമിന്നോ
കൂറ്റൻ കെട്ടിടങ്ങൾക്ക് ദാനം
നല്കിയിട്ടി മനുജൻ
ശുചിത്വമില്ലാതെ കുന്നുകൂട്ടുന്നീ ചവറുകൾ
ഹരിതഭംഗിയാർന്ന മലകൾ
ഇടിച്ചുതാഴ്ത്തി
പുതു ചപ്പുകൾ തൻ ഗോപുരം ഉയർത്തുന്നീ ധരണിയിൽ
മനുജൻ!
ഇനി ഈ വരും കാലങ്ങളിൽ
മാനവർ തൻദുഷ്ടമാമീ ചെയ്തികൾ സഹിച്ച്
പ്രകൃതി തൻ ശാപം ഏൽക്കേണ്ടതും
ഹാ...... മനുജൻ തന്നെ.