സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ അതിജീവനത്തിന്റെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അതിജീവനത്തിന്റെ കാലം

നിരന്തരം ആളുകളുമായി ഇടപഴകികൊണ്ടിരിക്കെ പെട്ടെന്നുണ്ടായ ഒരു വിരാമം ധാരാളം ഉത്കണ്ഠകൾ ഉളവാക്കിയെങ്കിലും ഇപ്പോൾ അതുമായി ഏറെക്കുറെ പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ജനുവരി 10 നാണ് വിദേശത്തുനിന്ന് വന്ന കുറച്ച് ആളുകളിൽനിന്ന് കൊറോണ എന്ന മഹാമാരി നമ്മുടെ രാജ്യത്തേക്ക് പടർന്നത്. ഒരു കാട്ടുതീ പോലെ പടർന്ന് ഭയാനകമായാണ് ഈ വൈറസ് മറ്റുള്ളവരിലേക്ക് പടർന്നു പിടിക്കുന്നത്. അധ്യയനവർഷം അവസാനിക്കാൻ കുറച്ചുനാൾ നിൽക്കേ ഈ രോഗം എല്ലായിടത്തും പടർന്നുപിടിച്ചു. തുടർന്ന് രാജ്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. രാജ്യത്തിലെ കടകളും മറ്റും അടച്ചിട്ടു. വാർഷിക പരീക്ഷകൾ ഉൾപ്പെടെ മറ്റു പരീക്ഷകളും മാറ്റിവെച്ചു. ചില ക്ലാസുകളിലെ പരീക്ഷകൾ ഉപേക്ഷിക്കുക തന്നെ ചെയ്തു. എല്ലാവരും വീട്ടിലിരിക്കുകയാണ്. ജോലി എല്ലാം നഷ്ടപ്പെട്ട് ഒരു നേരത്തെ ആഹാരം കിട്ടാതെ ആളുകൾ...നിശ്ചയിച്ച ദിവസത്തെ ആഘോഷങ്ങളും കല്യാണങ്ങളും മുടങ്ങേണ്ടിവന്നു. എന്തുചെയ്യണമെന്നറിയാതെ പാവങ്ങൾ. ഒട്ടേറെ പാവങ്ങൾക്ക് ഭക്ഷണവും സഹായവുമായി നമ്മുടെ സർക്കാർ മുന്നോട്ടു വരുന്നു. ഈ കൊറോണ കാലത്ത് സ്വന്തം സന്തോഷങ്ങൾ എല്ലാം മാറ്റിവച്ച് അവർ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നു. അവർ നമുക്കു വേണ്ടിയും രാജ്യത്തിനു വേണ്ടിയും പ്രവർത്തിക്കുന്നു. ഈ കൊറോണ കാലം വെറുതെ കളയരുത്. ഞാൻ ഈ സമയം എനിക്കിഷ്ടപ്പെട്ട നല്ല പുസ്തകങ്ങൾ വായിച്ചു, പടങ്ങൾ വരച്ച് ചെലവഴിക്കുന്നു. വർണ്ണ കടലാസുകൊണ്ട് ഓരോ സാധനങ്ങളും മറ്റും നിർമ്മിക്കുന്നു.ഈ കിട്ടിയ സമയം ഞാൻ നല്ലതുപോലെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ അദ്ധ്യായന വർഷം അവസാനിക്കുന്നതിനു മുൻപ് തന്നെ എന്റെ കൂട്ടുകാരെ പിരിഞ്ഞതിലും കുറച്ചു പരീക്ഷകൾ എഴുതാൻ സാധിക്കാതെ വന്നതിലും ഞാൻ ദുഖിതനാണ്. പെട്ടെന്നുണ്ടായ ഈ വേർപെടൽ എന്നെ വല്ലാതെ ദുഃഖിതൻ ആക്കി. കൊറോണ കാലം നമ്മൾ വെറുതെ കളയാതെ നല്ലതുപോലെ ചെലവഴിക്കണം. നമ്മൾ സമയം കിട്ടാത്തത് കൊണ്ട് മുൻപ് മാറ്റിവച്ച പല കാര്യങ്ങളും ഇപ്പോൾ ചെയ്യേണ്ടതാണ്, ഈ കുറഞ്ഞ സമയത്ത്. നമ്മൾക്ക് നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ. അത് മാത്രമല്ല നമ്മുടെ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. അവർ പറയുന്നത് കേൾക്കണം. ഇടയ്ക്കിടയ്ക്ക് കഴുകുകയും സാനിറ്റസർ ഉപയോഗിക്കുകയും വേണം. ഒരാവശ്യവുമില്ലാതെ വെറുതെ പുറത്തിറങ്ങരുത്. കൂടാതെ നമുക്ക് വേണ്ടി രാവും പകലും ഇല്ലാതെ പ്രവർത്തിക്കുന്ന സർക്കാരിനെയും ഹെൽത്ത് ഡിപ്പാർട്ട്മെന്റിനേയും ഓർക്കുകയും അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനുവേണ്ടി പ്രാർത്ഥിക്കുകയും വേണം. മൊബൈലുകളിൽ വരുന്ന വ്യാജ വാർത്തകൾ കണ്ണടച്ച് വിശ്വസിക്കാതെ വാർത്തകൾ കേൾക്കുകയും പത്രങ്ങൾ വായിക്കുകയും വേണം. ഈ സമയം നമ്മൾ വായനാശീലം വളർത്തണം. മറ്റുള്ളവരുടെ വിഷമങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ ദുഃഖം നമ്മുടെ ദുഃഖം പോലെ കണ്ട് അവർക്കായി പ്രാർത്ഥിക്കണം. ജാതി മത വേർതിരിവില്ലാതെ നമുക്ക് ഒന്നിച്ചു നിന്ന് ഈ മഹാമാരിയെ പ്രതിരോധിക്കാം.


കൈലാസ് സി എസ്
10G സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം