അറിഞ്ഞില്ല... ഞാനിന്നാ കഥയിലെ
വില്ലൻ ആകുമെന്ന് അപരാധമെന്തു ഞാൻ
ചെയ്തുവെന്നറിഞ്ഞില്ല തെല്ലും...!
അലതല്ലി ഉയരുന്ന തിരമാല പോലു
മിന്നലിവില്ലാതകലുന്നു ആഴക്കടലിലേക്ക്.
ധനമാണ് വലുതെന്ന് ചോന്നതാം മനുജനും
അഹന്ത തൻ ആൾരൂപം കാട്ടിയ മന്നനും
ഒന്നുമല്ലി മണ്ണിലെന്നോതി കൊടുത്തു ഞാൻ
ചെല്ലപേരിനാൽ കൊറോണ എന്നു ചൊല്ലി ചിലർ
ചിലരൊക്കെ ചോന്നതോ കോവിഡ്- 19.
ഹേ മനുജാ...നിർത്തിടു... പ്രകൃതിയോടുള്ള
നിൻ പരാക്രമങ്ങൾ...
തമ്മിലടിക്കുന്നു മതത്തിന്റെ പേരിലും
രാഷ്ട്രീയ ചുവയുള്ള ചോര തൻ നൊമ്പരം...!
വീണ്ടും ഒരു മടങ്ങി വരവിനായി കാത്തുനിൽപ്പു
നിന്നെ ശുദ്ധികലശം ചെയ്തു ഞാൻ ഭൂമിയിൽ
അല്പനേരത്തെക്കകന്നു നിൽക്കു നീ...
ചെറുത്തു നിൽക്കണം എന്നിൽനിന്നേക്കുമായി...
എങ്കിലോ...
നല്ലൊരു നാളെയെ വരവേൽക്കാം നിങ്ങൾക്ക്...
തെളിഞ്ഞതാം വിതാനം കണ്ടിടാം വീണ്ടുമേ...
ബന്ധങ്ങളെല്ലാം വന്നിടും വീണ്ടുമേ...
അപ്പോഴും മനുഷ്യാ നിൻ ഓർമ്മയിൽ എന്നുമെ...
കൊറോണ തൻ പാഠങ്ങൾ മറന്നിടല്ലേ നീ...!