സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ലോകാ സമസ്ത സുഖിനോ ഭവന്തു

Schoolwiki സംരംഭത്തിൽ നിന്ന്
ലോകാ സമസ്ത സുഖിനോ ഭവന്തു

മനുഷ്യത്വം മരവിച്ച മാനവസമൂഹത്തിന് മനസാക്ഷിയെ തൊട്ട് ഉണർത്തുവാനായി, മണ്ണിന്റെ മക്കളാണ് എന്ന ബോധം തിരിച്ചുകിട്ടുവാനായി, മാനുഷിക മൂല്യങ്ങളെ മനസിലാക്കുവാൻ ആയി, മനസ്സിൽ കുടികൊള്ളുന്ന ഈശ്വരനെ തിരിച്ചറിയുവാനായി ജഗദീശ്വരൻ പ്രപഞ്ചത്തിന്റെ താളം തെറ്റും എന്ന സ്ഥിതി വരുമ്പോൾ പലരീതിയിൽ മാനവരാശിയെ പാഠങ്ങൾ പഠിപ്പിക്കുന്നു. അതിന്റെ ഒരു രൂപമാണ് കൊറോണ എന്ന മഹാവ്യാധിയായി ലോകത്തെ പിടികൂടിയിരിക്കുന്നത്. ആയതിനാൽ അഹങ്കരിക്കാതെ ഉള്ളതിൽ സന്തോഷിച്ച് ഭരണാധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് നമുക്ക് ഒരേ മനസ്സോടെ ലോകാ : സമസ്താ: സുഖിനോ ഭവന്തു എന്ന മന്ത്രം ആത്മാർത്ഥതയോടെ ഉരുവിടാം.

ഗോപിക പി ഇ
7.A സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം