സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/അഭിമാനമായി മാറിയ ശിഷ്യൻ
അഭിമാനമായി മാറിയ ശിഷ്യൻ
ഏഴാം ക്ലാസ്സിലെ ക്ലാസ്സ് ലീഡറായിരുന്നു വിനു. അവന്റെ അധ്യാപകൻ വിദ്യാർത്ഥികൾക്ക് മുടങ്ങാതെ എല്ലാ ദിവസവും പ്രാർത്ഥനാക്ലാസ്സ് നടത്തിയിരുന്നു. എല്ലാവരും ക്ലാസ്സിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് ശിക്ഷ നൽകുമെന്നുമാണ് അധ്യാപകൻ പറഞ്ഞിരുന്നത്. അതുകൊണ്ട് എല്ലാകുട്ടികളും പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു. ഒരു ദിവസം പതിവുപോലുള്ള ക്ലാസ്സിൽ ഒരു കുട്ടി വന്നില്ല.ആരാണ് അതെന്നറിയാൻ അധ്യാപകൻ പട്ടികയിൽ നോക്കിയപ്പോൾ വിനു ആയിരുന്നു അന്നത്തെ ക്ലാസ്സിൽ. ഇന്ന് പ്രാർത്ഥനയ്ക് പങ്കെടുക്കാതിരുന്നതെന്ന് മനസ്സിലായി. ക്ലാസ്സ് ലീഡർ വിനു മെൽബിന്റെ അടുത്ത് ചെന്ന് ചോദിച്ചു എന്താ മെൽബിൻ നീ ക്ലാസ്സിൽ വരാതിരുന്നത്? മെൽബിൻ മറുപടി പറയാൻ തുടങ്ങിയതും അധ്യാപകൻ ക്ലാസ്സിൽ കയറി വന്നു. ഇന്ന് പ്രാർത്ഥനയ്ക്ക് വരാതിരുന്നവർ എഴുന്നേറ്റുനില്ക്കാൻ പറഞ്ഞു. മെൽബിൻ എഴുന്നേറ്റുനിന്നു. അധ്യാപകൻ എന്താണ് പറയാൻ പോകുന്നതെന്ന ജിജ്ഞാസയിൽ എല്ലാവരും നിശബ്ദമായിരുന്നു. അവനെ നോക്കിയ കുട്ടികളെല്ലാവരും ഇന്നെന്തായാലും മെൽബിന് കടുത്ത ശിക്ഷ ലഭിക്കുമെന്ന് വിചാരിച്ച് പരസ്പരം നോക്കി ചിരിച്ചു.കാരണം അവർക്ക് മെൽബിനെ അത്ര ഇഷ്ടമില്ലായിരുന്നു. ക്ലാസ്സിൽ ഒന്നാമനായിരുന്ന മെൽബിൻഎല്ലാ മത്സരങ്ങളിലും പങ്കെടുത്തിരുന്നു. എല്ലാത്തിനും അവൻ ഒന്നാമനായിരുന്നു. അധ്യാപകർ കൊടുക്കുന്ന ഹോംവർക്കുകൾ അവൻ അന്നന്നു തന്നെ ചെയ്തു തീർക്കുമായിരുന്നു. അതുകൊണ്ട് മറ്റു വിദ്യാർത്ഥികൾ അവനോട് അസൂയ പ്രകടമാക്കിയിരുന്നു. അധ്യാപകൻ ദേഷ്യത്തോടെ മെൽബിനെ നോക്കി .എന്നിട്ട് പറഞ്ഞു തെറ്റ് ആരു ചെയ്താലും ശിക്ഷ അനുഭവിച്ചേ പറ്റൂ അതിനു മുമ്പ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് എന്ന് പറയൂ ? മെൽബിൻ പേടിയോടെ അധ്യാപകനെ നോക്കി എന്നിട്ട് പറഞ്ഞു സാറേ, പതിവുപോലെ പ്രാർത്ഥന ആരംഭിക്കുന്നതിനു മുമ്പ്തന്നെ ഞാൻ ക്ലാസ്സ് റൂമിലെത്തി. എന്നാൽ ക്ലാസ്സിലെ കുട്ടികളെല്ലാവരും പ്രാർത്ഥനയ്ക് പോയിരുന്നുഅപ്പോഴാണ് ഞാൻ ക്ലാസ്സ് റൂമിലേക്ക് ശ്രദ്ധിച്ചത് മുഴുവൻ വൃത്തികേടായിരുന്നു. മുഴുവൻ പൊടിയും കടലാസ് കഷണങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. ഇന്ന് വൃത്തിയാക്കേണ്ടിയിരുന്ന വിദ്യാർത്ഥികളെല്ലാവരും പ്രാർത്ഥനയ്ക്ക് പോയിരുന്നു . നാം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ പ്രാർത്ഥനയിൽ പങ്കെടുക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. ഞാൻ വേഗത്തിൽ ക്ലാസ്സ് വൃത്തിയാക്കാൻ തുടങ്ങി. ചെയ്ത് തീർന്നപ്പോഴേയ്ക്കും പ്രാർത്ഥന തുടങ്ങിയിരുന്നു. അതുകൊണ്ട് എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. എങ്കിലും ഇവിടെ ഇരുന്ന് പ്രാർത്ഥിക്കുകയായിരുന്നു. നല്ലത് ആർക്ക് വേണമെങ്കിലും ചെയ്യാമല്ലോ എന്ന് ഞാൻ കരുതി . രോഗങ്ങളെക്കുറിച്ചും ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സാർ ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ടല്ലോ? ഞാൻ ചെയ്തത് തെറ്റാണെങ്കിൽ എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണ്. ഇതെല്ലാം കേട്ടുനിന്ന അധ്യാപകൻ പറഞ്ഞു. വളരെ നല്ലത് . നിന്നെപ്പോലെ ഓരോരുത്തരും പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും ശുചിത്വമുള്ളതായിത്തീരും. നീ എന്റെ ശിഷ്യനാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു. നല്ല പ്രവർത്തി പ്രശംസാർഹമാണ് എന്നുകൂടി ആ അധ്യാപകൻ കൂട്ടിച്ചേർത്തു..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ