സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/Activities/REPORT 2018-19/22046vay1.JPG
വായനപക്ഷാചരണം റിപ്പോർട്ട്
പി.എൻ പണിക്കരുടെ അനുസ്മരണദിനമായ ജുൺ 19 മൂതൽ ബഷീർ ദിനമായ ജുലായ് 5 വരെ വായനാപക്ഷാചരണം വിവിധ പരിപാടികളോടെ സെൻറ് സെബാസ്റ്റ്യൻസ് സി.ജി.എച്ച്.എസ് നെല്ലിക്കൂന്നിൽ ആഘോഷിക്കപ്പെട്ടു.ഹെഡ്മിസ്ട്രസ് സി.സരിത പുലിക്കോട്ടിൽ വായനാദിനം ഉദ്ഘാടനം ചെയ്തു. മലയാളം അധ്യാപിക സി.ഷെറിൻ ജീസ് ,കുമാരി ഹൃദ്യ മോഹനൻ എന്നിവർ വായനയുടെ പ്രധാന്യത്തെക്കുറിച്ച് സംസാരിച്ചു. ജുൺ 20 എച്ച.സ് ,യു.പി.വിദ്യാ൪ത്ഥികൾക്കായി പ്രതേകം പത്രവായനാമത്സരം സംഘടിപ്പിച്ചു. ജുൺ 21ന് അമ്മ വായനാദിനമായി ആഘോഷിക്കപ്പെട്ടു. അമ്മമാർക്ക് സൗകര്യ പ്രദമായി ഇരുന്ന് വായിക്കുവാനുളള സജ്ജീകരണങ്ങൾ ചെയ്തതതിനോടൊപ്പം അമ്മ മാർക്ക് വായനാമത്സരം സംഘടിപ്പിച്ചു. അന്നേ ദിവസം തന്നെ റോയൽ ബുക്സിൻെറ ലെെബ്രറി പുസ്തക പ്രദർശനവും വില്പനയും സ്കുളിൽ സംഘടിപ്പിച്ചത് വിദ്യാ൪ത്ഥികൾക്ക് വായനയോടുളള താൽപര്യം വർധിക്കുന്നതിന് സഹായകമായി.ജുൺ 22 വെളളിയാഴ്ച ലെെബ്രറി പുസ്തകശേഖരണദിനമായിരുന്നു. എല്ലാ ക്ളാസ്സുകളിലും ലെെബ്രറി സജ്ജീകരിക്കപ്പെട്ടു. വിദ്യാലയത്തിലേക്ക് പുസ്തകം സംഭാവന ചെയ്യാനുളള ഒരു നല്ല അവസരമായിരുന്നു അത്. വായനാപക്ഷാചരണദിവസങ്ങളിൽ പുറത്തിറങ്ങിയ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ക്വിസ്സ് മത്സരം വായനോത്സവത്തിൻെറ ഭാഗമായി നടത്തപ്പെട്ടു. ഇൗ ദിനങ്ങളെ ആകർഷകമാക്കാനും വായനയോട് താല്പര്യം വർധിപ്പിക്കാനും സഹായകമായ വിധത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഇംഗ്ലീഷ്, മലയാളം,ഹിന്ദി ഭാഷകളിലുളള കവിതകൾ,കഥകൾ,പ്ലക്കാർഡുക്കൾ,വായനാപതിപ്പുകൾ,പ്രസംഗങ്ങൾ,ചാർട്ടുകൾ എന്നിവ അവതരിപ്പിക്കപ്പെട്ടു.വായനയുടെയും അറിവിൻെറയും ലോകത്തേക്ക് പറന്നുയരുവാൻ വിദ്യാർത്ഥികൾക്ക് പ്രേരണനല്ക്കുന്നവയായിരുന്നു വായനാപക്ഷാചരണദിനങ്ങൾ.