ചിലങ്കപോൽ പൊട്ടി ചിതറിയ ഭൂമിയുടെ
മുത്തുകളെ മലിനമാക്കിയ മനുഷ്യരുടെ
സ്വാർഥതക്ക് നീ മാപ്പ്
നൽകുക ഭൂമിമാതാവേ........!
മലിനമാം ഭൂമിയുടെ നിശ്ചലാവസ്ഥക്കും ,
വിണ്ടു കീറിയ ഭൂമിയുടെ മടിത്തട്ടിനും.
ഭൂമിയുടെ മാറിനാൽ പുതച്ച
പച്ചപ്പരവതാനി ഇനി നാളേക്കായി
കാൺകയില്ല!
ഇവിടെ ഭൂമി മാതാവിനെ നോവിച്ച
മനുഷ്യ ജീവികളെ...!
കർമ്മ പാപങ്ങൾക്ക് വിധേയരാകുക നാം!
മാലിന്യം ഭൂമിയുടെ ഉടലുകളിൽ
എത്തുമ്പോൾ വിധിയുടെ സ്വരങ്ങൾ
ഏറ്റുവാങ്ങുവാൻ തയ്യാറാകുക
അത് അനുഭവിച്ചീടുക.....!
അമ്മേ മാപ്പ്.......!