സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/ഫിലിം ക്ലബ്ബ്-17

ഐ ടി ക്ളബ്ബിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഫിലിം ക്ലബ് എല്ലാ വർഷവും ചലച്ചിത്രമേളകൾ സംഘടിപ്പിക്കാറുണ്ട്. ഒന്ന് മുതൽ പത്തു വരെ പഠിക്കുന്ന കുട്ടികൾക്ക് ലോകക്ലാസ്സിക്കുകൾ കാണുവാൻ അവസരം ഒരുക്കുന്നതോടൊപ്പം സിനിമാരംഗത്തു പ്രവർത്തിക്കുന്നവരോട് സംവദിക്കുവാൻ അവസരമൊരുക്കുവാനും ശ്രമിക്കുന്നു സ്‌കൂളിൽ എത്തിച്ചേർന്ന സിനിമ രംഗത്തുള്ള ചില പ്രമുഖർ സംവിധായകൻ ജോണി ആന്റണി , സാംവിധായകൻ,അഭിനേതാവ്, തിരക്കഥാകൃത്ത് ഗായകൻ വിനീത് ശ്രീനിവാസൻ, അഭിനേതാക്കളായ കലാഭവൻ പ്രജോദ്, സിനിമാനടിയും മിസ് വേൾഡ് പാർവതി ഓമനക്കുട്ടൻ, തുടങ്ങിയവർ . ചലച്ചിത്രമേള നടത്തുമ്പോൾ ലഭിക്കുന്ന സംഭാവനയിലൂടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് ധനസഹായം ചെയ്യുവാനും ഫിലിം ക്ലബ്ബിനു സാധിക്കുന്നു.