സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.

നമ്മുടെ സ്കൂളിൽ റെഡ്ക്രോസ് കോട്ടയം യൂണിറ്റിന്റെ കീഴിൽ ജൂനിയർ റെഡ് ക്രോസ്സ് പ്രവർത്തിക്കുന്നു. 8 ക്ലാസ്സിൽ പഠിക്കുമ്പോൾ ജൂനിയർ റെഡ്ക്രോസ്സിൽ ചേരുന്ന വിദ്യാർത്ഥി എ ലെവൽ പരീക്ഷ എഴുതുകയും തുടർ വർഷങ്ങളിൽ പരീക്ഷകൾ പാസാക്കുന്നത് അനുസരിച്ചു ബി, സി ലെവൽ പരീക്ഷകൾക്ക് അർഹനാകുകയും ചെയ്യുന്നു.

സേവന സന്നദ്ധതയും സഹജീവിസ്നേഹവും മുഖമുദ്രയാക്കിയ 34 റെഡ്ക്രോസ് അംഗങ്ങൾ shantals യൂണിറ്റിൽ പ്രവർത്തിക്കുന്നു 

ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. ചരിത്രം ഹെൻറി ഡ്യുനൻറ്

പത്തൊൻപതാം നൂറ്റാമണ്ടിൻറെ മധ്യകാലം വരെ യുദ്ധഭൂമിയിൽ നിന്ന് പരുക്കേൽക്കുന്ന സൈനികരെ ശുശ്രൂഷിക്കാൻ ആർമി നഴ്സിങ് സംവിധാനങ്ങളോ ചികിത്സിക്കാനായി കെട്ടിടങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ഫ്രാൻസിൻറെയും ഇറ്റലിയുടെയും സംഖ്യസേനയും ഓസ്ട്രിയൻ സൈന്യവും തമ്മിൽ യുദ്ധം നടക്കുന്ന കാലം, ഫ്രഞ്ച് സേനയെ നയിച്ചിരുന്ന നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയെ വ്യാപാര സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി കാണാനെത്തിയതായിരുന്നു ഹെൻറി ഡ്യുനൻറ്. എന്നാൽ യുദ്ധഭൂമിയിൽ കഷ്ടപ്പെടുന്നവരെ കണ്ടപ്പോൾ അദ്ദേഹം അവരെ സഹായിക്കാൻ ഇറങ്ങി തിരിച്ചു. വളരെ ദയനീയമായിരുന്നു യുദ്ധത്തിൽ പരിക്കേറ്റവരുടെ സ്ഥിതി. ആവശ്യത്തിന് ഭക്ഷണമില്ല. കുടിവെള്ളം ചോര കലർന്ന് മലിനമാക്കപ്പെട്ടിരുന്നു. ഈ ചുറ്റുപാടിൽ രോഗങ്ങൾ വളരെ വേഗം പടർന്ന് പിടിച്ചു. പട്ടാളക്കാരിൽ നിന്ന് സോൾ ഫെറിനോ ജില്ലയിലെ ജനങ്ങളിലേക്കും പകർച്ചവ്യാധികൾ വ്യാപിച്ചു. അവിടുത്തെ ദേവാലയങ്ങൾ താൽക്കാലികാശുപത്രികളാക്കി മാറ്റി. പരുക്കേറ്റവരെ മിലാനിലെയും മറ്റ് നഗരങ്ങളിലേയും ആശുപത്രികളിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഹെൻറി ഡ്യുനൻറിൻറെ ജീവിതത്തിൽ വഴിത്തിരിവായിരുന്നു ഈ സംഭവം. ഡ്യുനൻറ് സ്വിറ്റ്സർലണ്ടിലേക്ക് മടങ്ങി. വ്യാപാരം മെച്ചപ്പെടുത്തുന്നതിന് സഹായമന്വോഷിച്ച് അദ്ദേഹം പാരീസിലേക്ക് തിരിച്ചു.