സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതിശുചിത്വം എന്ന് പറയുന്നത് പരിസ്ഥിതി സംരക്ഷണം തന്നെയാണ്. അത് ഏതൊരു പൗരന്റെയും അടിസ്ഥന ആവശ്യങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. ഭൂമിയെ വൃത്തിയോടെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ജൂൺ 5 പരിസ്ഥിതി ദിനമായി നമ്മൾ ആചരിക്കുന്നു. ഇങ്ങനെ ഒരു ദിവസം വർഷത്തിൽ വച്ചിരിക്കുന്നത് നമ്മൾ എങ്ങനെയൊക്കെ വൃക്ഷലതാദികൾ സംരക്ഷിക്കണം എന്ന് ഒരു ബോധം ഉണ്ടാകുവാൻ വേണ്ടിയാണ്. ഇന്ന് പരിസ്ഥിതി വളരെ മോശമായ അവസ്ഥയിലാണ്. പ്ലാസ്റ്റിക് വലിച്ചെറിയുന്നതും കത്തിക്കുന്നതും വിവിധ ഫാക്ടറികളിൽ നിന്നുള്ള രാസപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ ജല സ്രോതസ്സുകളിൽ തുറന്നു വിടുന്നതും അന്തരീക്ഷ മലിനീകരണവും ജല മലിനീകരണവും ഒരുപോലെ ഉണ്ടാക്കുന്നു. ഇതെല്ലാം മനുഷ്യരുടെ പ്രതിരോധ ശേഷിയെ തകർക്കുന്നു. അതുവഴി മനുഷ്യൻ ഇന്ന് മാരകമായ പല രോഗങ്ങൾക്കും അടിമപ്പെട്ടിരിക്കുന്നു. ഇപ്പോഴെങ്കിലും മനുഷ്യർ ഇതിനെക്കുറിച്ച് ബോധവാൻമാർ ആകണം. പഞ്ചഭൂതങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി പ്രകൃതിയിലേക്ക് നമുക്കു മടങ്ങാം. നമ്മുടെ കുഞ്ഞു തലമുറയ്ക്കുപോലും കാര്യങ്ങൾ പറഞ്ഞു കൊടുത്ത് പ്രകൃതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വം അവർക്കു കൈമാറി അങ്ങനെ രോഗ വിമുക്തമായ ഒരു തലമുറ നമു ക്ക് വാർത്തെടുക്കാം.


അഭിനന്ദ് ഉല്ലാസ്
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം