അടച്ചു പൂട്ടലിൻ കാലമിതല്ലോ
ലോകമതെമ്പാടും
ആനന്ദമിന്നെൻ മനം നിറയെ
ആകുലതയില്ലാതെ
മാനവരാശികൾ ഒത്തൊരുമിക്കും
ചിന്തയിതപൂർവ്വവും
ഇനിയുണ്ടോ ഇതു പോലൊരു
ജൻമദിനാഘോഷം?
പുകയുമില്ല പൊടിയുമില്ല
എന്നുടെ പാതകളിൽ
ഇതുപോൽ നല്ലൊരു ചിന്തയിതേകാൻ
ഉലകത്താർക്കാകും?
എനിക്കു ചുറ്റും ക്രൂരതയില്ലാ
പീഡനവുമില്ലാ
പക്ഷിമൃഗാദികൾ വിഹരിക്കുന്നു
മാനവ പാതകളിൽ
പക്ഷിമൃഗാദികൾ വിഹരിക്കുന്നു
മാനവ പാതകളിൽ...