സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ചൈനയിൽ നിന്നൊരു വില്ലൻ

ചൈനയിൽ നിന്നൊരു വില്ലൻ

ചൈന തന്നൊരു വില്ലൻ
കൊറോണയെന്നൊരു വില്ലൻ
നാടിൻ നാശം കാണാൻ
ഇവിടെയെത്തിയ വില്ലൻ

   കേരളത്തെത്തൊട്ട്
   കളിക്കാനെത്തീടല്ലേ
   ഞങ്ങൾ സുരക്ഷിതരാണ്
   നിന്നെ പേടിയില്ല

കരുതലോടെ കാക്കാൻ
പോലീസുണ്ടീ നാട്ടിൽ
ഡോക്ടർമാരും നഴ്സും
സർക്കാരുമുണ്ട് കൂടെ
    
    പുറത്തിറങ്ങീടുമ്പോൾ
    മാസ്ക് ധരിക്കും ഞങ്ങൾ
    കൈയും മുഖവും ശുചിയായ്
    ഇടയ്ക്കിടെ കഴുകീടും

വില്ലൻ കൊറോണേ നിന്നെ
വിടില്ല ഞങ്ങൾ ഓർത്തോ
ജീവൻ വേണേൽ പൊക്കോ
ഞങ്ങൾ ഒറ്റക്കെട്ടാ

 

അശ്വതി.എ
2 F സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത