സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കോവിഡ്-19 രോഗപ്രതിരോധം
കോവിഡ്-19 രോഗപ്രതിരോധം
നമ്മുടെ ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് -19. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് അതിവേഗം പടർന്നുപിടിച്ചു.2019ൽ ജന്മമെടുത്ത ഈ മഹാമാരിയെ കോവിഡ്19 എന്ന് ലോകാരോഗ്യസംഘടന നാമകരണം ചെയ്തു . മരുന്നോ വാക്‌സിനോ ഒന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാതെ ഈ വൈറസിനെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് പ്രതിരോധിക്കാം. 1. കൈ നിരന്തരം സോപ്പ് ഉപയോഗിച്ചു കഴുകുക.20 സെക്കന്റ്റ് സമയം കൈ കഴുകണം 2.ചുമയോ തുമ്മലോ വന്നാൽ തൂവാല കൊണ്ട് പൊതിയുക.അല്ലെങ്കിൽ കൈമുട്ടിലേയ്ക്ക് ആക്കുക. 3. മറ്റുള്ളവരിൽ നിന്നും ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക , പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിൽ . 4. കൈവിരലുകൾ കൊണ്ട് മൂക്കിലും വായിലും കണ്ണിലും സ്പർശിക്കാതിരിക്കുക. 5. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക . 6. രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുക. മനസ്സുകളെ ചേർത്തുനിർത്തിക്കൊണ്ട് അകലം പാലിക്കാം - നമുക്കായി , നാടിനായി .
|