ആദ്യമെൻ നാവിൻതുമ്പിൽ വരുന്നതും
അമ്മയെന്ന രണ്ടക്ഷരമല്ലോ.
അമ്മ തൻ ഉള്ളിൽ വാത്സല്യമല്ലാതെ
അതിനപ്പുറമൊന്നുമില്ല.
പൈതൽ യാത്ര പോയിടും നേരത്ത്
പടിക്കൽ നിൽക്കുമെന്നമ്മ
ഉണ്ണിതൻ വരും വരേ പ്രാർത്ഥനയോടെയിരിപ്പൂ എന്നമ്മ
പൈതൽ വരുന്നതും അമ്മതൻ ഉള്ളം ആഹ്ലാദം
എൻ മേനിയിൽ പോറൽ പറ്റിടും നേരത്ത്
അമ്മ തൻ ഉള്ളം വിങ്ങീടും
അമ്മതൻ വാത്സല്യം നുകർന്നാലെ
ഉണ്ണിതൻ പൂർണ്ണ വളർച്ച നേടൂ