സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ മാറുന്ന പരിസ്ഥിതി
മാറുന്ന പരിസ്ഥിതി
മാനവിക ഖണ്ഡത്തിൽ ഉൾപ്പെടുന്ന മൂലവത്തായ ഒന്നാണ് പരിസ്ഥിതി. ഓരോ ദിനവും പുതു കാഴ്ചകളാണ് പ്രകൃതി നമുക്ക് മുന്നിൽ സമ്മർപ്പി ക്കുന്നത്. പ്രകൃതി നിലകൊള്ളുന്നത് ഓരോ വ്യക്തിത്വത്തിന്റെയും ഉറവിടമാണ്. മണ്ണും നാമും ചേരുന്നതാണ് പ്രകൃതി. പ്രകൃതി എന്നാൽ അമ്മയ്ക്കു സമാനമാണ്. അതിനെ നാം നഷിപ്പിക്കുന്നതാണ് കണ്ടുവരുന്നത്. അമ്മയെ കൊല്ലുന്നതു പോലെയാണ് പ്രകൃതി മലിനമാക്കുന്നത്. പ്രകൃതി നഷിപ്പിക്കുന്നത് മൂലം ഭാവി വിഭത്തുകൾ എത്തിചേരുന്നത് നാം ഏവർക്കും നേരെയാണ്. അതിനു സമാനമായി നമ്മുടെ മുൻപിൽ എത്തിയതാണ് പ്രളയം. നാം നഷിപ്പിച്ച പ്രകൃതി നാം ഏവരും തന്നെ പുതുരൂപം സൃഷ്ടിച്ചു. പ്രകൃതിയോടുള്ള അനുഷ്ഠിതമായ പ്രവൃത്തി രോഗങ്ങൾ മൂലം മനുഷ്യരിൽ പ്രതിഭാതി ക്കുന്നു. മനുഷ്യന്റെ കടന്നുകയറ്റം മൂലവും അവിവേകപൂർണ്ണമായ പ്രവർത്തികൾ കാരണവും ജൈവ-ഭൗതിക മണ്ഡലങ്ങളിൽ പാരിസ്ഥിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഉദാഹരണങ്ങൾ: *ജൈവക്ഷമത * പരിസ്ഥിതി വിഭവ ചൂഷണം * വ്യവസായ വൽക്കരണം * മണ്ണ് നശീകരണം * ഭൂമി വീണ്ടെടുക്കൽ. പ്ലാസ്റ്റിക് ചൂടിന്റെ തീവ്രത കൂട്ടും. ഭൂമിക്ക് ജലം ആഗീകരണം ചെയ്യുവാനുള്ള കഴിവ് കുറയ്ക്കും. പ്രകൃതിയെ സ്നേഹിക്കുന്ന ഒരു മനസ്സും മനുഷ്യനു കൂടിയേ തീരൂ. നിരുത്തരവാദിത്തപരമായി ചൂഷന്നും ചെയ്യാനുള്ള ഒന്നല്ല ഭൂമി. സ്വകാര്യ ലാഭത്തിനു വേണ്ടി ചതുപ്പു നിലങ്ങൾ മണ്ണിട്ടു പൊക്കുകയും അത് പൊക്കുവാൻ വേണ്ടി കുന്നുകൾ ഇല്ലാതാക്കുകയും ചെയ്യുമ്പോൾ ഭൂമിയുടെ ജലനിധിയിലാണ് നാം കൈയ് വയ്ക്കുന്നതെന്നു മറന്നു പോകുന്നു. പ്രകൃതി സംരക്ഷണം കേവലം ഒരു സാമൂഹിക, സാമ്പത്തിക മാനമുള്ള വിഷയം മാത്രമല്ല. അതിലുപരി അതൊരു ധാർമ്മിക വിഷയം കൂടിയാണ്. മാറുന്ന പരിസ്ഥിതി , ഇനിയും മാറാത്ത മനുഷ്യനെ വെല്ലുവിളിക്കുന്നു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം