പച്ചിലക്കൊമ്പുകൾ കരിഞ്ഞു പോകുന്നൊ
ര ഉഷ്ണമാം കാലമിങ്ങെത്തുമല്ലൊ
ദാഹിച്ചു വലയുന്ന പക്ഷികൾ തന്നുടെ
മധുരമാം ഗീതങ്ങൾ മറന്നുപോകും
ഒരു തുള്ളി വെള്ളത്തിനലയുന്ന മൃഗങ്ങളും
മനുഷ്യരും ഓരോ നിമിഷവും ചത്തൊടുങ്ങും
വരുംകാലമാകെയും അനുഭവിക്കുവാൻ
പോകുന്ന ദുരിതത്തിൻ തുടക്കമാണിത് ,
ഇന്നനുഭവിച്ചീടുന്ന പ്രളയവും വൈറസും
ഇനിയുള്ള കാലത്തെ ഇരുട്ടിൽലാഴ്ത്തും.