സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/പരിസ്ഥിതി പരിപാലനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി പരിപാലനം

വളരെ മനോഹരമായ ഒരു പരിസ്ഥിതിയാണ് നമുക്ക് ചുറ്റുമുള്ളത്. ദൈവ० ഈ ലോകം മുഴുവനുമുള്ള സകല മനുഷ്യർക്കായി ഒരുക്കിയ ഒരു സുന്ദര സമ്മാനമാണ് പരിസ്ഥിതി. സുസ്ഥിരമായ പരിസ്ഥിതി മനുഷ്യ ജീവിതത്തിൽ വളരെ വലിയ ഒരു പങ്കുവഹിക്കുന്നുണ്ട്. മനുഷ്യനു० പരിസ്ഥിതിയു० തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. മനുഷ്യൻെ്റ നിലനിൽപ്പിന് പരിസ്ഥിതി അത്യാവശ്യഘടകമാണ് .

നമുക്ക് ചുറ്റുമുള്ള പരിസ്ഥിതി നമുക്ക് ഏറെ കാര്യങ്ങൾ പ്രദാന० ചെയ്യുന്നുണ്ട്. വസ്ത്രം,പാർപ്പിട०, ശുദ്ധജല०, ശുദ്ധവായു, മണ്ണ്, ഫോസിൽ ഇന്ധനങ്ങൾ തുടങ്ങിയവ പരിസ്ഥിതിയുടെ വരദാനങ്ങളാണ്. ഇങ്ങനെ പരിസ്ഥിതി മനുഷ്യൻെ്റ ആരോഗ്യകരവു० സന്തോഷപ്രദവുമായ ജീവിതത്തിൽ ഒരു സുപ്രധാന പങ്കു വഹിക്കുന്നു. എന്നാൽ ഇന്ന് മനുഷ്യൻ ഇതൊക്കെ മറക്കുകയും സ്വാർത്ഥ ലാഭത്തിനായി പല ദുഷപ്രവർത്തികളു० ചെയ്തു പരിസ്ഥിതിയെ

നശിപ്പിക്കുന്നു.തത്ഫലമായി പരിസ്ഥിതിയുടെ താളക്രമങ്ങൾ ഇന്ന് തകിടം മറിഞ്ഞു കൊണ്ടിരിക്കുന്നു.

മനുഷ്യൻെ്റ കാഴ്ചപ്പാടിലുള്ള വൈകല്യവു० സ്വാർത്ഥയു० മൂലം പരിസ്ഥിതിയുടെ ദാനങ്ങളായ ശുദ്ധജലം, ശുദ്ധവായു,മണ്ണ്, മലനിരകൾ,സസ്യലതാദികൾ എന്നിവ ഇന്ന് ഇല്ലാതായികൊണ്ടിരിക്കുകയു०കൊടുങ്കാറ്റ്,പ്രളയ०,

വരൾച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ സ०ഭവിക്കുകയു० ചെയ്യുന്നു. പരിസ്ഥിതി നശീകരണ० ഇന്ന് ലോകം നേരിടുന്ന ഏറ്റവു० വലിയ വിപത്താണ്. പരിസ്ഥിതി എന്നത് അതിൻെ്റ വിശാലമായ കാഴ്ച്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തലത്തിൽ ഇന്ന് ഒതുങ്ങി തീർന്നിരിക്കുന്നു. അതുകൊണ്ടാണ്പരിസ്ഥിതി സംരക്ഷണത്തിൻെ്റ ആവശ്യക്ത നമ്മെ ഓർമ്മിപ്പിക്കുവാനായി എല്ലാ വർഷവു० ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.

മനുഷ്യൻ തൻെ്റ സ്വാർത്ഥലാഭങ്ങൾ മറന്ന് പരിസ്ഥിതിയെ സ०രക്ഷിക്കാൻ സ്വയ० തയ്യാറാകുന്ന നിമിഷം മാത്രമേ പരിസ്ഥിതി പ്രശ്നങ്ങൾ ഇല്ലാതാവുകയുള്ളൂ. പരിസ്ഥിതി നശിച്ചാൽ മനുഷ്യൻെ്റ നിലനിൽപ്പു० നശിക്കു०. ഈ യാഥാർത്ഥ്യ० മനസ്സിലാക്കി പരിസ്ഥിതിയെ സ०രക്ഷിക്കാൻ എല്ലാ മനുഷ്യരു० തയ്യാറാവണം. പരിസ്ഥിതിയെ നമ്മുടെ അമ്മയായി കരുതി നമുക്ക് സ്നേഹിക്കാ० സ०രക്ഷിക്കാ०.

സാനിയ സെലിൻ
9 C സെൻ്റ് മേരീസ് സി. ജി. എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം