സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/കൊറോണയെ ഒന്നായി നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ ഒന്നായി നേരിടാം

ഇന്ന് ഒട്ടേറെ അനുഭവിച്ചു വരുന്ന ഒരു മഹാമാരിയാനണ് കൊറോണ വൈറസ്. ഇത് പനിപോലെ മനുഷൃരിൽ എത്തിച്ചേരുന്നത് എന്നാണ് പറയുന്നത്. ലോകത്ത് എല്ലാ ഭാഗങ്ങളിലും ഇതാ പടർന്നിരിക്കുകയാണ്. മരണങ്ങൾ ഏറെയും. എന്നാൽ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല. ഒത്തിരി ജാഗ്രത നാം പുലർത്തേണ്ടതാണ്. കൊറോണയെ നാം ഭയപ്പെടരുത്. കൊറോണയുടെ ലക്ഷണങ്ങളാണ് പനി, ചുമ, ശാസതടസം. അതിസബന്ന രാജൃമായ അമേരിക്ക വരെ ഇന്ന് കൊറോണ ഭീതിയിലാണ്. നിലവിലെ കണക്കനുസരിച്ച് അവിടെയാണ് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത്.നമുക്ക് എല്ലാവർക്കും സാമൂഹൃ അകലം പാലിച്ച് കൊറോണയെ ഇല്ലാതാക്കാം. പ്രളയം വന്നപ്പോൾ കേരളം ഒന്നിച്ച് നേരിട്ടു അതുപോലെ കൊറോണയെയും നമ്മുടെ പ്രാർത്ഥനകൊണ്ടും പ്രവർത്തനംകൊണ്ടും പ്രതിരോധിക്കാം. കൊറോണയെ ഇല്ലാതാക്കാൻ നമ്മുടെ കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകാം, വീടിനുള്ളിൽ ഇരിക്കുകയും ചെയ്യാം. " സാമൂഹൃ അകലം പാലിക്കാം കൊറോണയെ ചെറുത്ത് നില്ക്കാം."

ജിഷ എം
9 B സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം